/sathyam/media/post_attachments/GWysIuCKCZ9XrO22UEzv.jpg)
മനാമ: ബഹ്‌റൈൻ മലയാളി ഫോറം മീഡിയാ രംഗുമായി ചേർന്ന് സംയുക്തമായി സംഘടിപ്പിക്കുന്ന ദിനേശ് കുറ്റിയിൽ അനുസ്മരണ ജി.സി.സി റേഡിയോ നാടകമത്സരത്തിന് തുടക്കമായി. പ്രമുഖ നാടക സിനിമാ പ്രവർത്തകരായ ശ്രീപ്രകാശ് വടകര, ശ്രീമതി ജയാമേനോൻ എന്നിവർ ച്ചേർന്ന് നാടകമത്സരത്തിന് ഔദ്യോഗികമായി ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് ദിനേശ് കുറ്റിയിൽ പ്രധാന കഥാപാത്രമായി ശബ്ദം നൽകിയ ഓൾ ഈസ് വെൽ എന്ന നാടകം പ്രക്ഷേപണം ചെയ്തു.
ഈ നാടകം മത്സര വിഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്നില്ല. മാർച്ച് 21 മുതൽ മത്സര നാടകങ്ങൾ പ്രക്ഷേപണം ചെയ്തു തുടങ്ങും. ബഹ്‌റൈൻ മലയാളി ഫോറം പ്രസിഡന്റ് ബാബു കുഞ്ഞു രാമൻ, സെക്രട്ടറി ദീപ ജയചന്ദ്രൻ, നാടകമത്സരത്തിന് ചുക്കാൻ പിടിക്കുന്ന ജയേഷ് താന്നിക്കൽ, വിനോദ് ആറ്റിങ്ങൽ, ശ്രീജിത്ത് കണ്ണൂർ ഗണേഷ് നമ്പൂതിരി എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
17 നാടകങ്ങളാണ് മത്സര നാടകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മാർച്ച് 21 മുതൽ തുടർച്ചയായ ദിവസങ്ങളിൽ പ്രക്ഷേപണം ചെയ്തു തുടങ്ങുന്ന നാടകങ്ങൾ പ്രിയ നാടകപ്രേമികൾക്ക് റേഡിയോ രംഗ് മീഡിയാരംഗ് ചാനലുകളിലൂടെ കേൾക്കാവുന്നതാണ്. മാർച്ച് 21 മത്സര നാടകം ഡി കമ്പനി ബഹ്റിൻ അവതരിപ്പിക്കുന്ന 'കാണാമറയത്തെ മാലാഖ' രചന, സംവിധാനം, ഹരീഷ് ശശിധരൻ.