പാക്ടിന് പുതിയ നേതൃത്വം; സ്ഥാനാരോഹണം 23 ന്

New Update

publive-image

മനാമ: പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്‌ട് ) 2023-2024 കാലയളവിലേക്കുള്ള പുതിയ കമ്മിറ്റിയുടെ സ്ഥാനാരോഹണവും വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങും മാർച്ച്‌ 23 ന് വൈകിട്ട് 8 മണിക്ക് ഇന്ത്യൻ ക്ലബ്ബിൽ വെച്ച് നടക്കും.

Advertisment

ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി ഇഹ്‌ജാസ് അസ്‌ലം മുഖ്യാതിഥിയായിരിക്കും. ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, ഇന്ത്യൻ ക്ലബ് പ്രസിഡന്റ് ചെറിയാൻ, പ്രൊഫഷണൽ അസ്സോസിയേറ്റ് - പബ്ലിക് ഡിപ്ലോമസി ഓഫീസർ - യു എസ്‌ എംബസി നടാഷ ബെൻ കമാരാ, ഐസിആര്‍എഫ്‌ പ്രസിഡന്റ് ഡോ. ബാബു രാമചന്ദ്രൻ, ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥ് മേനോൻ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും .

ചടങ്ങിൽ പാക്ടിന്റെ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ സ്ഥാനാരോഹണവും, പത്തും പന്ത്രണ്ടും ക്ലാസ് പൂർത്തീകരിച്ച മെമന്റോ വിതരണം, അംഗങ്ങളുടെ ഇടയിൽ നിന്നും ബിസിനസ് മേഖലയിൽ മികവ് തെളിയിച്ച വനിതകളെ ആദരിക്കുന്ന ചടങ്ങും ഉണ്ടായിരിക്കും.

കൂടാതെ ബഹ്‌റൈൻ സന്ദർശിക്കുവാൻ എത്തി ചേർന്ന പാക്ട് അംഗങ്ങളുടെ മാതാപിതാക്കളെ ആദരിക്കൽ ചടങ്ങും ഉണ്ടായിരിക്കുന്നതാണ്. തുടർന്ന് കലാപരിപാടികളോടെ ചടങ്ങ് സമാപിക്കും. ഈ പരിപാടിയിൽ എല്ലാവരും പങ്കെടുത്ത്‌ ഇത് വിജയകരമാക്കിത്തീർക്കണം എന്ന് പാക്‌ട് ഭാരവാഹികൾ അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്കായി: 66346934 (സതീഷ് ജി), 39871460 (അശോക് കുമാര്‍).

Advertisment