New Update
/sathyam/media/post_attachments/xtitTRpNGzftcorND10W.jpg)
മനാമ: ചങ്ങനാശേരി അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൗവത്തിലിന്റെ വേർപാടിൽ കേരള കാത്തലിക് അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. കെസിഎ അങ്കണത്തിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതം പറഞ്ഞു. കെസിഎ പ്രസിഡന്റ് നിത്യൻ തോമസ് അധ്യക്ഷത വഹിച്ചു.
Advertisment
22 വർഷക്കാലം ചങ്ങനാശേരി അതിരൂപതയുടെ സർവതോന്മുഖമായ വളർച്ചയ്ക്കായി പ്രവർത്തിച്ച മാർ പൗവത്തിൽ സഭയുടെ ക്രാന്ത ദർശിയായ ആചാര്യനായിരുന്നുവെന്നും കെസി ബിസി പ്രസിഡണ്ടായും സിബിസിഐ പ്രസിഡന്റായും അദ്ദേഹം സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചു എന്നും യോഗം അനുസ്മരിച്ചു.
കെസിഎ കോർ ഗ്രൂപ്പ് ചെയർമാൻ എബ്രഹാം ജോൺ, എക്സിക്യൂട്ടീവ് അംഗങ്ങൾ, കെ സിഎ അംഗങ്ങൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. കെസിഎ വൈസ് പ്രസിഡന്റ് തോമസ് ജോൺ നന്ദി അർപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us