Advertisment

പാക്ട് പുതിയ കമ്മിറ്റി ചുമതലയേറ്റു

author-image
ന്യൂസ് ബ്യൂറോ, ബഹ്റിന്‍
Updated On
New Update

publive-image

Advertisment

മനാമ: പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്‌ട് ) 2023-2024 കാലയളവിലേക്കുള്ള പുതിയ കമ്മിറ്റിയുടെ സ്ഥാനാരോഹണവും പത്താം ക്ലാസ്സും പന്ത്രണ്ടാം ക്ലാസും പൂർത്തീകരിച്ച പാക്ട് കുടുംബത്തിലെ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങും ഇക്കഴിഞ്ഞ വ്യാഴാഴ്ച മാർച്ച്‌ 23 ന് ഇന്ത്യൻ ക്ലബ്ബിൽ വെച്ച് വൻ പങ്കാളിത്തത്തോട് കൂടി നടന്നു. പ്രൗഢഗംഭീരമായ ചടങ്ങിൽ ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി ഇഹ്‌ജാസ് അസ്‌ലം മുഖ്യാതിഥിയായിരുന്നു.

publive-image

ഇന്ത്യൻ ക്ലബ് പ്രസിഡന്റ് ചെറിയാൻ, പ്രൊഫഷണൽ അസ്സോസിയേറ്റ് - പബ്ലിക് ഡിപ്ലോമസി ഓഫീസർ - യു എസ്‌ എംബസി നടാഷ ബെൻ കമാരാ , ഐസിആര്‍എഫ്‌ ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥ് മേനോൻ,ഇന്ത്യൻ ക്ലബ് സെക്രട്ടറി സതീഷ് ഗോപിനാഥൻ നായർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

publive-image

നാനൂറോളം അംഗങ്ങളും അവരുടെ കുടുംബങ്ങളും പങ്കെടുത്ത പരിപാടിയിൽ പാക്ടിന്റെ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ സ്ഥാനാരോഹണവും, പത്തും പന്ത്രണ്ടും ക്ലാസ് പൂർത്തീകരിച്ച കുട്ടികൾക്കുള്ള മെമന്റോ വിതരണവും , അംഗങ്ങളുടെ ഇടയിൽ നിന്നും ബിസിനസ് മേഖലയിൽ മികവ് തെളിയിച്ച രണ്ടു വനിതകളെ - സുജ ജെ പി മേനോൻ , ഭാഗീരതി രാജേന്ദ്രൻ - ആദരിക്കുന്ന ചടങ്ങും, ബഹ്‌റൈൻ സന്ദർശനത്തിനെത്തിയ പാക്ട് അംഗങ്ങളുടെ രക്ഷിതാക്കളെ ആദരിക്കുന്ന ചടങ്ങുമുണ്ടായിരുന്നു.

publive-image

ചടങ്ങിനോടനുബന്ധിച്ച്‌ വിവിധ കലാപരിപാടികളും അരങ്ങേറി. മുഖ്യാതിഥിയും , മറ്റു വിശിഷ്ട വ്യക്തികളും ഇത്തരം സാമൂഹ്യ നന്മ ലക്ഷ്യമാക്കി പരിപാടികൾ സംഘടിപ്പിക്കുന്ന പാക്ടിനെ അഭിനന്ദിക്കുകയും സദസ്സിനോടുള്ള നന്ദി അറിയിക്കുയും ചെയ്തു.

പഴയതും പുതിയതുമായ തലമുറകൾ ഒത്തുകൂടി സംവദിക്കുകയും ആദരിക്കുകയും അംഗീകരിക്കുകയും ചെയ്ത പരിപാടി ഒരു വൻ വിജയമാക്കിത്തീർത്ത എല്ലാവരോടുമുള്ള നന്ദി പാക്‌ട് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ അറിയിച്ചു.

Advertisment