ടി.എം.സി.എ. ഇഫ്താര്‍ മീറ്റ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

New Update

publive-image

മനാമ: തലശ്ശേരി മാഹി കൂട്ടായ്മയായ ടി.എം.സി.എ , മനാമ കെ.എം.സി.സി. ഹാളില്‍ വെച്ച് നടത്തിയ സൗഹൃദ ഈഫ്താറില്‍ കുടുംബങ്ങളടക്കം നിരവധി പേര്‍ പങ്കെടുത്തു .

Advertisment

മനാമ സൂഖിലെ ചെറുകിട കച്ചവടക്കാരും കുടുംബവും തൊഴിലാളികളും അടങ്ങിയ ഇഫ്താര്‍ സംഗമത്തില്‍ അംഗങ്ങളുടെ കുടുംബങ്ങള്‍ വീട്ടില്‍ പാകം ചെയ്ത വിഭവങ്ങള്‍ ഗൃഹാതുരത്വം ഉണര്‍ത്തി.

പ്രസിഡണ്ട് നവാസ്.കെ.പി. അദ്ധ്യക്ഷത നിര്‍വ്വഹിച്ച ചടങ്ങില്‍ സെക്രട്ടറി എഫ്.എം.ഫൈസല്‍ സ്വാഗതവും വൈസ് പ്രസിഡണ്ട് ഷംസുദ്ദീന്‍ .വി.പി. നന്ദിയും പറഞ്ഞു.

സെയ്ദ് റമദാന്‍ നദ് വി റംസാന്‍ സന്ദേശം നല്‍കി. ഇന്ത്യന്‍ ക്ളബ്ബ് പ്രസിഡണ്ട് കെ.എം.ചെറിയാന്‍ , പ്രവാസി കമ്മീഷനംഗം സുബൈര്‍ കണ്ണൂര്‍, ബി.കെ.എസ്.എഫ് സാരഥി ബഷീര്‍ ആമ്പലായി, കോഴിക്കോട് ജില്ലാ ഫ്രവാസി അസോസിയേഷന്‍ സെക്രട്ടറി ജ്യോതിഷ് പണിക്കര്‍,സാമൂഹ്യപ്രവര്‍ത്തകന്‍ അന്‍വര്‍ കണ്ണൂര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു .

publive-image

ചടങ്ങില്‍ വെച്ച് സംഘടനയ്ക്ക് പുതിയ നാമം നിര്‍ദ്ദേശിച്ച അഫ്സല്‍ എം.കെ യ്ക്ക് കെ.എം.ചെറിയാനും, പുതിയ ലോഗോ ഡിസൈന്‍ ചെയ്ത സഫര്‍ റഷീദിന് സുബൈര്‍ കണ്ണൂരും ഉപഹാരങ്ങള്‍ കൈമാറി .

രക്ഷാധികാരികളായ ഫുവാദ്.കെ.പി, സാദിഖ് കുഞ്ഞിനെല്ലി, വൈസ് പ്രസിഡണ്ട് ഫിറോസ്.കെവി.ജാവേദ് ടി.സി.എ എന്നിവര്‍ നേത്യത്വം നല്‍കി.

റാഷിദ് പാലത്തില്‍, സഫര്‍ റഷീദ്, അബ്ദുല്‍ റാസിഖ്.എം.പി, നൗഷീര്‍.ടിപി, അഫ്സല്‍.എം.കെ ബിനിയാം യാക്കൂബ്, സാജിര്‍.വി, ഷബാബ് കാത്താണ്ടി, മുഹമ്മദ് ഷിറാസ് എന്നിവര്‍ നിയന്ത്രിച്ചു .

Advertisment