രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഐ വൈ സിസി ബഹ്‌റൈൻ

New Update

publive-image

മനാമ: ഐവൈസിസി ബഹ്‌റൈൻ രാഹുൽ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് " വി ആർ വിത്ത്‌ യു രാഹുൽജി'' ഐക്യ ദാർഢ്യ സംഗമം സംഘടിപ്പിച്ചു. കെഎംസിസി നേതാക്കളുടെ സാന്നിധ്യം പരിപാടിക്ക് മാറ്റുകൂട്ടി. രാഹുൽ ഗാന്ധിക്കെതിരെ സംഘപരിവാർ നേതൃത്വം നൽകുന്ന ബിജെപി സർക്കാർ നടത്തുന്ന അനീതിക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഈ വിഷയത്തിൽ ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ഓരോ ഇന്ത്യക്കാരനും പ്രതികരിക്കണമെന്ന് ഐവൈസിസി ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

Advertisment

രാജ്യത്തെ കോടതിയെയും നിയമസംവിധാനങ്ങളെയും ഭരണത്തിന്റെ സ്വാധീനം ഉപയോഗിച്ച് വിലക്കെടുക്കുന്ന രീതിയാണ് ബിജെപി സർക്കാർ അവലംഭിക്കുന്നത്,ഇത് അംഗീകരിക്കുവാൻ സാധിക്കില്ല എന്ന് ഭാരവാഹികൾ പറഞ്ഞു. പ്രസിഡന്റ് ഫാസിൽ വട്ടോളി സെക്രട്ടറി അലൻ ഐസക്ക് ട്രഷറർ നിധീഷ് ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. കെഎംസിസി നേതാക്കളായ ഷംസുദ്ധീൻ വെള്ളിക്കുളങ്ങര,മുസ്തഫ കെപി,എപി ഫൈസൽ,ഗഫൂർ കൈപ്പമംഗലം,ടിപ്പ്ടോപ്പ് ഉസ്മാൻ എന്നിവർ പങ്കെടുത്തു.

Advertisment