ഐവൈസിസി റിഫ ഏരിയ കമ്മറ്റി ഇഫ്‌താർ സംഗമവും ഏരിയ കൺവൻഷനും സംഘടിപ്പിച്ചു

New Update

publive-image

മനാമ: ഐവൈസിസി റിഫാ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഏരിയയിൽ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു. ഏരിയ കൺവൻഷൻ ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി ഉത്‌ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സിനോജ് ദേവസി അധ്യക്ഷത വഹിച്ച യോഗത്തിന് സെക്രട്ടറി സജീർ സ്വാഗതവും ട്രഷറർ സാം നന്ദിയും പറഞ്ഞു. തുടർന്ന് ഏരിയ ഭാരവാഹികൾക്കും ദേശീയ നേതൃത്വത്തിനും ഏരിയയുടെ പേരിൽ സ്വീകരണവും നൽകി.

Advertisment

publive-image

ബേസിൽ നെല്ലിമറ്റം മുഖ്യ പ്രഭാഷണം നടത്തി,ഷഫീക് കൊല്ലം രാഹുൽഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസാരിച്ചു. ദേശീയ സെക്രട്ടറി അലൻ ഐസക്ക്, ട്രഷറർ നിധീഷ് ചന്ദ്രൻ, ബ്ലെസ്സൺ മാത്യു, ഷിബിൻ തോമസ്, ഹരിഭാസ്കർ, ജയഫർ അലി, ജിജോമോൻ മാത്യു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

Advertisment