New Update
Advertisment
മനാമ: ബഹറിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷൻ പെസഹാ ദിനത്തിൽ അംഗങ്ങൾക്കായി അപ്പം മുറിക്കൽ ശുശ്രൂഷചടങ്ങ് സംഘടിപ്പിച്ചു. പ്രാർത്ഥനാ ചടങ്ങുകൾക്കൊപ്പം മുതിർന്ന അംഗങ്ങളായ എബ്രഹാം ജോൺ, സേവി മാത്തുണ്ണി, വർഗീസ് കാരക്കൽ എന്നിവർ അപ്പം മുറിച്ച് അംഗങ്ങൾക്ക് നൽകി.
കെസിഎ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതം പറഞ്ഞ ചടങ്ങിൽ കെസിഎ പ്രസിഡന്റ് നിത്യൻ തോമസ് അധ്യക്ഷത വഹിച്ചു. കെസിഎ സ്പോൺസർഷിപ്പ് ചെയർമാൻ സേവി മാത്തുണ്ണി പ്രാർത്ഥനാ ചടങ്ങുകൾക്ക് നേതൃത്വം നൽകി. കെസിഎ കോർ ഗ്രൂപ്പ് ചെയർമാൻ എബ്രഹാം ജോൺ അംഗങ്ങൾക്ക് പെസഹാ ദിന സന്ദേശം നൽകി. കെസിഎ മുൻ പ്രസിഡന്റുമാരും കെ സി എ അംഗങ്ങളും ലേഡീസ് വിംഗ് അംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു.