പേള്‍ ബഹ്‌റൈന്‍ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

New Update

publive-image

സൽമാനിയ: ബഹ്റൈനിലെ പ്രമുഖടിക് ടോക് സൗഹൃദകൂട്ടായ്മയായ പേൾ ബഹ്റൈൻ ഫാമിലി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. സൽമാനിയയിലെ ഇന്ത്യൻ ഡിലൈറ്റ് റസ്റ്റോറൻ്റിൽ വെച്ച് നടത്തിയ ഇഫ്താർ വിരുന്നിൽ സോഷ്യൽ മീഡിയ ഫെയിം സലീം കോമത്ത് ബഹ്റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകരായ കെ.ടി സലിം. അമൽദേവ് എന്നിവർ മുഖ്യാഥിതികളായിരുന്നു

Advertisment

അൽ റബീഅ് മെഡിക്കൽ സെൻ്റർ സ്പോൺസർ ചെയ്ത സംഗമത്തിൽ അഡ്മിൻ റസാഖ് വല്ലപ്പുഴ സ്വാഗതം ആശംസിച്ചു. മനുഷ്യൻ്റെ വിശപ്പ് എന്ന വികാരത്തിന് നോമ്പ് നൽകുന്ന പ്രധാന്യത്തെക്കുറിച്ചും അത് മനസ്സിനും ശരീരത്തിനും നൽകുന്ന ഉണർവിനേയും കുറിച്ചും മുഖ്യാഥിതികൾ സംസാരിച്ചു.

Advertisment