സംഘടനാ മികവ് കൊണ്ട് ശ്രദ്ധേയമായി എംസിഎംഎ ഇഫ്താർ സംഗമം (ബഹ്‌റൈന്‍)

New Update

publive-image

മനാമ: സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷൻ നടത്തിയ ഇഫ്താർ സംഗമം ജനബാഹുല്യം, കൊണ്ടും സംഘടനാ മികവുകൊണ്ടും ഏറെ ശ്രദ്ദേയമായി. ഏകദേശം മുവായിരത്തോളം ആളുകളാണ് ഇഫ്താർ മീറ്റിൽ പങ്കെടുത്തത്.

Advertisment

publive-image

ദേശ, ഭാഷ അതിർ വരമ്പുകൾ ഇല്ലാതെ എല്ലാ മനുഷ്യരെയും ഒന്നിപ്പിച്ചു നടത്തിയ സംഗമം സമാനതകൾ ഇല്ലാത്തതായിരുന്നു. ബഹ്റൈൻ പാർലമെന്റ് അംഗം അബ്ദുൽ വാഹിദ് അൽ കറാത്തയും, ക്യാപിറ്റൽ ഗവർണറേറ്റ് അംഗം യുസഫ് ലാറിയും മുഖ്യഥിതിയായി പങ്കെടുത്ത ചടങ്ങിൽ സെൻട്രൽ മാർക്കറ്റിലെ ബിസിനസ്‌ പ്രമുഖരും ബഹ്റൈനിലെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന വീശിഷ്ട വ്യക്തിത്വങ്ങളും സന്നിഹിതരായിരുന്നു.

publive-image

publive-image

publive-image

Advertisment