New Update
/sathyam/media/post_attachments/3n2vHTne2BfwUWH6wAiQ.jpg)
ടൂബ്ലി: ഗൾഫ് മലയാളി ഫെഡറേഷൻ (ജി എം എഫ്) ബഹ്‌റൈൻ ചാപ്റ്റർ ടൂബ്ലിയിലെ തൊഴിലാളി ക്യാമ്പിൽ ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു. ഗ്ലോബൽ പ്രസിഡന്റ് ബഷീർ അമ്പലായിയുടെയും ബഹ്‌റൈൻ ആക്ടിങ് പ്രസിഡന്റ് നജീബ് കടലായിയുടെയും നേതൃത്വത്തിൽ മാസ്റ്റർ നഹ്യാൻ നജീബ് കിറ്റുകളുടെ വിതരണം നടത്തി.
Advertisment
/sathyam/media/post_attachments/rOFCjAGfw5qE4Nygl8Oe.jpg)
സേവന പ്രവർത്തനങ്ങൾക്ക് കാസിം പാടത്തകായിൽ, അൻവർ കണ്ണൂർ, രഞ്ജിത്ത് കൂത്ത്പറമ്പ്, മൂസ ഹാജി, മൊയ്തീൻ പയ്യോളി എന്നിവർ പങ്കെടുത്തു. പുണ്യമാസത്തിൽ വന്നെത്തിയ ആഘോഷങ്ങളായ ഈസ്റ്റർ, വിഷു ആശംസകളും തദവസരത്തിൽ എല്ലാവർക്കും നേർന്നു.
ജി എം എഫ് വിവിധ ഗൾഫ് നാടുകളിലും കേരളത്തിലും റമദാന്റെ തുടക്കം മുതൽ തന്നെ വിവിധ മേഘലയിൽ സമാനതകളില്ലാതെ പ്രത്യേക ജീവകാരുണ്യ പ്രവർത്തനങ്ങൾ ജി എം എഫ് തുടരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us