New Update
/sathyam/media/post_attachments/AQHSxcpg0FmVq3HvNS2f.jpg)
തുബ്ലി: ബിസിനസ് ഹബും അതിന്റെ പങ്കാളികളായ ഫഹദാൻ ബിസിനസ് സൊല്യൂഷൻസ്, എംഎംഎ ഗ്ലോബൽ ഓഡിറ്റിംഗ് കമ്പനി, അമേസിംഗ് ബഹ്‌റൈൻ, ഫിക്‌സിറ്റ് ഫെസിലിറ്റി മാനേജ്‌മെന്റ് കമ്പനി, പ്രോപ്പർട്ടി ഹബ്, ഫുഡ് ആൻഡ് സേഫ്റ്റി സൊല്യൂഷൻസ് എന്നിവർ ചേർന്ന് വിശുദ്ധ റമദാൻ മാസത്തിൽ തുബ്ലിയിലെ ലേബർ ക്യാമ്പിൽ 130 തൊഴിലാളികൾക്ക് ഭക്ഷണ പാക്കറ്റുകളും അവശ്യ സാധനങ്ങളും സംഭാവന ചെയ്തു.
Advertisment
/sathyam/media/post_attachments/oalsyjXHKb78B1dUVr2L.jpg)
പ്രമുഖ സാമൂഹിക പ്രവർത്തകൻ ബഷീർ അമ്പലായിയുടെ സാന്നിധ്യത്തിൽ ബിസിനസ് ഹബ് ഡയറക്ടർമാരായ അലി മക്കി, ജലീൽ സനദ് എന്നിവർ ഭക്ഷണപ്പൊതികൾ കൈമാറി, അജയ് ഘോഷ്, രാജീവ് വർമ്മ, ഫൈസൽ, കേശവ് ചൗധരി,മുഹമ്മദ് ആഷിഖ്, നസീബ് കൊല്ലത്ത്, സ്റ്റാഫ് അംഗങ്ങൾ എന്നിവർ ഈ ചാരിറ്റി പ്രവർത്തനത്തിന് നേതൃത്വം നൽകി.
/sathyam/media/post_attachments/xZccv85Pn4dXmk2QTMqo.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us