ഐവൈസിസി ഹമദ് ടൗൺ ഏരിയ കമ്മറ്റി ഇഫ്‌താർ സംഗമവും ഏരിയ കൺവൻഷനും സംഘടിപ്പിച്ചു

New Update

publive-image

മനാമ: ഐ വൈ സി സി ഹമദ് ടൗൺ ഏരിയ കമ്മറ്റി ഇഫ്‌താർ വിരുന്നും ഏരിയ കൺവൻഷനും സംഘടിപ്പിച്ചു.ഹമദ് ടൗണിൽ വെച്ച് സംഘടിപ്പിച്ച ഇഫ്‌താർ സംഗമത്തിൽ ഏരിയ പ്രവർത്തകരും ദേശീയ കമ്മറ്റി അംഗങ്ങളും പങ്കെടുത്തു.

Advertisment

ഏരിയ കൺവൻഷൻ ദേശീയ സെക്രട്ടറി അലൻ ഐസ്സക്ക് ഉത്‌ഘാടനം ചെയ്തു,റഫീഖ് ഫൈസി റമദാൻ സന്ദേശം നൽകി. ഏരിയ പ്രസിഡന്റ് നസീർ പൊന്നാനി അധ്യക്ഷത വഹിച്ച യോഗത്തിൽ ദേശീയ പ്രസിഡന്റ് മുഖ്യാഥിതിയായിരുന്നു. കോൺഗ്രസ് നേതാവ് അനിൽ യു കെ മുഖ്യ പ്രഭാഷണം നടത്തി.

publive-image

ഐവൈസിസി സ്ഥാപക നേതാക്കളായ അജ്മൽ ചാലിലിനെയും ബേസിൽ നെല്ലിമറ്റത്തിനെയും ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.ദേശീയ ട്രഷറർ നിധീഷ് ചന്ദ്രൻ,അജ്മൽ ചാലിൽ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.

ബേസിൽ നെല്ലിമറ്റം രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസാരിച്ചു. ഏരിയ സെക്രട്ടറി റോയ് തിരുമൂലം സ്വാഗതവും, ട്രഷറർ ശരത്ത് കണ്ണൂർ നന്ദി അറിയിച്ചു. ജോൺസൻ കൊച്ചി,ബൈജു വണ്ടൂർ,സജീവൻ,വിജയൻ ,ജെർളിൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Advertisment