മലയാളി അമ്മമാരുടെ കൂട്ടായ്മയായ 'എംഎംഎംഇ' (ബഹ്‌റൈന്‍) ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, ബഹ്റിന്‍
Updated On
New Update

publive-image

മനാമ: മലയാളി അമ്മമാരുടെ കൂട്ടായ്മയായ എംഎംഎംഇ ഇത്തവണ ക്രമീകരിച്ച ഇഫ്താർ വിരുന്ന് എല്ലാം അർത്ഥത്തിലും മാതൃകപരമായി. അൽ റബീഹ് മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ ഇന്ത്യൻ ഡെലൈറ്റ് റെസ്റ്റോറന്റിൽ വച്ചു സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ ബഹ്‌റൈനിലെ വീട്ടുജോലിക്കാരായ 100 സഹോദരിമാരെ പ്രധാന അതിഥികളായി ക്ഷണിക്കുകയും, പങ്കെടുത്ത എല്ലാവർക്കും അൽ റബീഹ് ന്റെ വക ഉപയോഗപ്രദമായ വിവിധയിനം ഹെൽത്ത്‌ വൗച്ചേഴ്‌സ്,നൗഷാദ് ഡിസ്‌കൗണ്ട് സെന്റർ വക പുതുവസ്ത്രങ്ങൾ, ബാഗുകൾ ഉൾപ്പെടെയുള്ള പാരിതോഷികങ്ങളും നൽകുകയുണ്ടായി.

Advertisment

publive-image

350 ൽ അധികം അംഗങ്ങൾ പങ്കെടുത്ത ഇ സംഗമം പങ്കുചേർന്ന ഓരോരുത്തരുടെയും മനസ്സും ഹൃദയവും ഒരുപോലെ നിറച്ചു. ക്ഷണിതാക്കളായി വന്നുചേർന്ന സഹോദരിമാർക് മൈലാഞ്ചി ഇട്ടു നൽകുകയും വേദിയിൽ അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കാനും അവസരം നൽകി. എംഎംഎംഇ ഭാരവാഹികളായ ഷെറീൻ ഷൌക്കത്ത് അലി, ശിഫ സുഹൈൽ, ഷഫീല യാസിർ,സ്മിത ജേക്കബ്, ഷബ്‌ന അനബ്, പരിപാടികൾ നിയന്ത്രിച്ചു.

publive-image

Advertisment