വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്റൈൻ ഫോറം റമദാൻ കിറ്റ് വിതരണം സംഘടിപ്പിച്ചു

New Update

publive-image

മനാമ: വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം 'ഹെല്‍പ് ഫോര്‍ അദേഴ്‌സ്' അഞ്ചാമത്തെ പ്രോഗ്രാമായി റമദാൻ കിറ്റ് വിതരണം സംഘടിപ്പിച്ചു. വി.ഒ.ടി പ്രസിഡൻറ് പ്രമോദ് മോഹൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുഖ്യാതിഥിയായി 'ലൈറ്റ്‌സ് ഓഫ് കൈന്‍ഡ്‌നെസ്' സാമൂഹ്യ പ്രവർത്തകനായ സൈദ് ഹനീഫ് ഉദ്ഘാടനം നിർവഹിച്ചു.

Advertisment

publive-image

ഈ റമദാൻ മാസത്തിൽ കഷ്ടത അനുഭവിക്കുന്ന 102 പേർ അടങ്ങുന്ന ടുബ്ലിയിലെ ഒരു ലേബർ ക്യാമ്പിൽ ആയിരുന്നു കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തത്, തുടർന്ന് മുഹറഖ് ലേബർ ക്യാമ്പിൽ 10 പേർക്കും, Um അല്‍ ഹസം ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷനില്‍ 17 പേർക്കും റമദാൻ കിറ്റ് നൽകുകയുണ്ടായി.

publive-image

സെക്രട്ടറി സരിത വിനോജ്, വൈസ് പ്രസിഡൻറ് ഷംനാദ്, ജോയിൻ സെക്രട്ടറി അരവിന്ദ് ,മീഡിയ സെക്രട്ടറി വിനോജ്, ട്രഷറർ റാസുൽ, ലേഡീസ് പ്രസിഡൻറ് അനുഷ്മ, ലേഡീസ് ആക്ടിംഗ് സെക്രട്ടറി നീതു കിഷോർ, മെമ്പർഷിപ്പ് സെക്രട്ടറി ഷിബു നളിനം, മറ്റ് കുടുംബാംഗങ്ങൾ പങ്കുചേർന്നു. ഈ പരിപാടി വൻ വിജയമാക്കി തീർത്ത വി.ഒ.ടിയുടെ എല്ലാ കുടുംബാംഗങ്ങൾക്കും വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം എക്സിക്യൂട്ടീവ് അംഗങ്ങൾ നന്ദി അറിയിച്ചു.

Advertisment