തൂബ്ലിയിലെ തൊഴിലാളികള്‍ക്ക് കൈത്താങ്ങായി ബഹ്‌റൈന്‍ കേരള സോഷ്യല്‍ ഫോറം; ബി.കെ.എസ്.എഫിന്റെ പെരുന്നാള്‍ ആഘോഷവും ഇവര്‍ക്കൊപ്പം

New Update

publive-image

തൂബ്ലി: റമദാൻ അവസാനിച്ചു, ഇഫ്ത്താർ ഭക്ഷണ വിതരണങ്ങൾ അവസാനിച്ചു...പക്ഷെ മാസങ്ങളായി ശമ്പളവും ഭക്ഷണത്തിനും നിത്യോപയോഗ സാമഗ്രികൾക്കും ഏറെ ബുദ്ധിമുട്ടുന്ന ഒരു തൊഴിലാളിക്യാമ്പ് ബഹ്റൈനിലെ തൂബ്ലിയിലുണ്ട്. പല സംഘടനകളും സ്ഥാപനങ്ങളും ബഹ്റൈൻ കേരള സോഷ്യൽ ഫോറത്തിന്റെ (ബി.കെ.എസ്.എഫ്) നിർദേശത്തോടെ കഴിയുന്ന തരത്തിൽ ഭക്ഷണവും ഭക്ഷണം ഉണ്ടാക്കുവാനുള്ളതും അവിടെ എത്തിച്ചതിൽ ഏറെ കടപ്പാടുണ്ടെന്ന് ബി.കെ.എസ്.എഫ് അറിയിച്ചു.

Advertisment

എന്നാൽ ഇത്തവണ ബി.കെ.എസ്.എഫ് നടത്താൻ ഉദ്ദേശിച്ച സമൂഹ നോമ്പ്തുറ ഇത്തരം ആവശ്യങ്ങളിലേക്ക് മാറ്റി വെക്കുകയും സ്പോൺസർ ചെയ്ത ശിഫ അൽ ജസീറയുടെയും അൽ റബീഹിന്റെയും സഹായത്തോടെ നാളെ ഇവർക്കൊപ്പം പെരുന്നാൾ കൂടുവാനാണ് ബി.കെ.എസ്.എഫ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.

Advertisment