മാമുക്കോയയുടെ വേർപാടിൽ മനോജ്‌ മയ്യന്നൂർ അനുശോചിച്ചു

New Update

publive-image

മനാമ: മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത് മലയാള സിനിമയിൽ സാധാരണക്കാരന്റെ സാന്നിധ്യമായി നിറഞ്ഞുനിന്ന പ്രിയ നടനെയാണ് മലയാളികൾക്ക് നഷ്ടമായതെന്ന് സ്റ്റേജ് ഷോ സംഘാടകനും സംവിധായകനുമായ മനോജ്‌ മയ്യന്നൂർ പറഞ്ഞു. ബഹ്‌റൈനിൽ മനോജ്‌ മയ്യന്നൂർ സംവിധാനം ചെയ്ത് അവതരിപ്പിച്ച രണ്ടുപ്രോഗ്രാമുകളിലാണ് മാമുക്കോയ അവസാനമായി ബഹ്‌റൈനിൽ വന്നിരുന്നത്.

Advertisment

publive-image

കലാഭവൻ മണി, ജയസൂര്യ,പക്രു,കോട്ടയം നസീർ,പൊന്നമ്മ ബാബു തുടങ്ങിയവർക്കൊപ്പം ഇരുപതോളം നടിനടൻമാരെയും ഉൾപ്പെടുത്തി മനോജിന്റെ സംവിധാനത്തിൽ ഗൾഫ് നാടുകളിൽ സംഘടിപ്പിച്ച രണ്ടു പ്രോഗ്രാമുകളിൽ മാമുക്കോയ ഹാസ്യവിരുന്നൊരുക്കി കാണിക്കളെ ചിരിയുടെ ലോകത്തേക്ക് കൊണ്ടുപോയ കഥകളൊക്കെ മനോജിന് മറക്കാനാവാത്ത നൊമ്പരമായിരിക്കുകയാണ്.

publive-image

ഒക്ടോബറിൽ സൗദിയിൽ മനോജിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന താരനിശയിലും മാമുക്കോയയുടെ സാന്നിധ്യം ഉറപ്പിച്ചതായിരുന്നു. ഇനി പ്രിയപ്പെട്ട മാമുക്കോയയ്ക്കു പകരക്കാരനായി ആരുമില്ലെന്ന് മനോജ്‌ മയ്യന്നൂർ പറഞ്ഞു.

Advertisment