ദാർ അൽ ഷിഫാ മെഡിക്കൽ സെന്റർ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

author-image
ന്യൂസ് ബ്യൂറോ, ബഹ്റിന്‍
Updated On
New Update

publive-image

മനാമ: ലോക തൊഴിലാളിദിനത്തോട് അനുബന്ധിച്ചു ദാർ അൽ ഷിഫാ മെഡിക്കൽ സെന്റർ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. തുച്ഛ വേതനക്കാരായ സാധാരണക്കാർക്ക് തികച്ചും സൗജന്യമായി ബ്ലഡ് ഷുഗർ, കൊളസ്‌ട്രോൾ, ട്രൈഗ്ലിസറൈഡ്സ്, യൂറിക് ആസിഡ്, എസ്ജിപിടി, എസ്പിഒ2, രക്ത സമ്മർദ്ദം, ബിഎംഐ തുടങ്ങിയ ടെസ്റ്റുകളും, ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഒരാഴ്ചക്കുള്ളിൽ ജനറൽ ഡോക്ടർ കൺസൾട്ടേഷനും ഗൈനെക്കോളജി, ഓർത്തോപീഡിക്ക്, ചര്മരോഗവിഭാഗം, ഇ എൻ ടി, ദന്തരോഗ വിഭാഗം തുടങ്ങിയ സ്പെഷ്യലിസ്റ് ഡോക്ടർ കൺസൾട്ടേഷനും തികച്ചും സൗജന്യമായി ലഭിക്കുന്നു.

Advertisment

മെയ് 1നു ദാർ അൽ ഷിഫാ ഹൂറ ബ്രാഞ്ചിൽ (ഗോൾഡൻ സാൻഡ്‌സ് ബിൽഡിംഗ് ) രാവിലെ 7മണി മുതൽ ഉച്ചക് 12 മണി വരെ ആണ് ക്യാമ്പ്. വിവിധ തരം ബോധവൽകരണ ക്ലാസുകളും ക്യാമ്പിൽ ഉണ്ടായിരിക്കുന്നതാണ്‌. കൂടുതൽ വിവരങ്ങൾക്ക് 16161616 എന്ന നമ്പറിൽ ബന്ധപ്പെടാം.

Advertisment