ബഹ്‌റൈനിലെ മെഗാ ഇവന്റ് ഒരുമ 2023ന് മികച്ച പ്രതികരണം

New Update

publive-image

ബഹ്‌റൈനിലെ പത്തനംതിട്ട ജില്ലക്കാരുടെ കൂട്ടായ്മ ആയ പത്തനംതിട്ട പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ മീഡിയ സിറ്റിയുമായി സഹകരിച്ചു സംഘടിപ്പിച്ച മെഗാ ഇവന്റ് ഒരുമ 2023 വൻ ജനപങ്കാളിത്തത്തോടെയും ആകര്‍ഷണീയമായ കലാ പരിപടികളാലും ശ്രദ്ധിക്കപ്പെട്ടു.

Advertisment

publive-image

പത്തനാപുരം ഗാന്ധിഭവൻ ഇന്റർനാഷണൽ ട്രസ്റ്റ്‌ സ്ഥാപകൻ ഡോ.പുനലൂർ സോമരാജൻ മുഖ്യാതിഥി ആയ ചടങ്ങിൽബഹ്‌റൈൻ മെമ്പർ ഓഫ് കൗൺസിൽ ഓഫ് റെപ്രസെൻറ്റെറ്റിവ് ആയ ശ്രി അബ്ദുൽ ഹക്കീം അൽ ഷനൂ, അൽ റബിയ മെഡിക്കൽ സെന്റർ ജനറൽ മാനേജർ നൗഫൽ അടാട്ടിൽ, അൽ ഷെദായി കമ്പനി ഡയറക്റ്റർ എബ്രഹാം ടൈറ്റസ്‌, പത്തനംതിട്ട പ്രവാസി അസോസിയേഷൻ പ്രസിഡന്റ് വിഷ്ണു. വി തുടങ്ങിയവർ ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം നടത്തി. അസോസിയേഷൻ സെക്രട്ടറി സുബാഷ് തോമസ് സ്വാഗത പ്രസംഗം നടത്തി. വൈസ് പ്രസിഡന്റ് ജയേഷ് കുറുപ്പ് അസോസിയേഷന്റെ ഇതു വരെയുള്ള പ്രവർത്തനങ്ങളെക്കുറിച്ചും ഭാവി പ്രവർത്തനങ്ങളെപ്പറ്റിയും വിശദീകരിച്ചു. ലേഡീസ് വിങ്ങ് സെക്രട്ടറി പ്രിൻസി അജി ലേഡീസ് വിങ്ങ് ചെയ്യുന്ന പ്രവർത്തനങ്ങളെക്കുറിച്ചു വിശദീകരിച്ചു.
അസോസിയേഷൻ പ്രസിഡന്റ് വിഷ്ണു.വി അധ്യക്ഷ പ്രസംഗം നടത്തി.

publive-image

ഉദ്ഘാടന പ്രസംഗം നടത്തിയ പുനലൂർ സോമരാജൻ ഗാന്ധി ഭവൻ ആശ്രമം സന്ദർശിക്കുവാൻ എല്ലാവരെയും ക്ഷണിച്ചു. പത്തനംതിട്ട പ്രവാസി അസോസിയേഷൻ നടത്തുന്ന കാരുണ്യ പ്രവർത്തനങ്ങൾ എല്ലാവർക്കും ഒരു മാതൃകയാണെന്നും അറിയിച്ചു.

ബഹ്‌റൈൻ മെമ്പർ ഓഫ് കൗൺസിൽ ഓഫ് റെപ്രസെൻറ്റെറ്റിവ്  അബ്ദുൽ ഹക്കീം മറുപടി പ്രസംഗത്തിൽ കഠിനാധ്വാനവും സത്യസന്ധതയുമാണ് ഇന്ത്യക്കാരെ പ്രിയപ്പെട്ടതാക്കുന്നതെന്ന് വിശേഷിപ്പിച്ചു. മോനി ഒടിക്കണ്ടത്തിലും എബ്രഹാം ടൈറ്റസും ആശംസ അർപ്പിച്ചു സംസാരിച്ചു.

സമ്മേളനത്തിൽ  പുനലൂർ സോമരാജനും, അബ്ദുൽ ഹക്കിമിനും, നൗഫൽ അടാട്ടിലിനും, ഏബ്രഹാം ടൈറ്റസിനും അസോസിയേഷൻ ഭാരവാഹികളായ വർഗീസ് മോടിയിൽ, സക്കറിയ സാമുവേൽ, അനിൽ കുമാർ, ഷീലു വർഗീസ് തുടങ്ങിയവർ മോമെന്റോകൾ നൽകി ആദരിച്ചു. ഗാന്ധിഭവൻ ട്രസ്റ്റിന് അസോസിയേഷന്റെ സ്നേഹോപഹാരവും നൽകി.

സൽമാനിയ ആശുപത്രിയിലെ നിത്യ സന്ദർശകനും രോഗികൾക്ക് വേണ്ട എല്ലാ സേവനങ്ങളും സഹായങ്ങളും ചെയ്യുന്ന ഹോപ്പ് ബഹ്‌റിൻ സംഘടനയിലെ സജീവ പ്രവർത്തകനായ സാബു ചിറമേലിന് അസോസിയേഷൻ മൊമെന്റോ നൽകി ആദരിച്ചു.

publive-image

ബഹ്‌റൈൻ പോലീസ് സേനയിലെ സീനിയർ ഉദ്യോഗസ്ഥനായ മോനി ഒടിക്കണ്ടത്തിലിനും ആദരവ് നൽകി. ബോബി പുളിമൂട്ടിൽ നന്ദി പറഞ്ഞു ചടങ്ങ് പൊതുയോഗം അവസാനിപ്പിച്ചു. പ്രശസ്ത പിന്നണി ഗായകരും സീ ടിവി സരിഗമപ ജേതാക്കളുമായ ലിബിൻ സ്‌കറിയയും ശ്വേത അശോകും അവതരിപ്പിച്ച മ്യൂസിക് ഫെസ്റ് ആയിരുന്നു പരിപാടിയുടെ മുഖ്യ ആകർക്ഷണം.

കൂടാതെ ബഹ്‌റിനിലെ പ്രശസ്‌തരായ കലാകാരൻമാർ അവതരിപ്പിച്ച സിനിമാറ്റിക് ഡാൻസ്, പഞ്ചാബി ഡാൻസ്, ഗ്രൂപ്പ്‌ സോങ്, ഭരതനാട്യം, അറബിക് ഡാൻസ്, അസോസിയേഷൻ ലേഡീസ് വിങ്ങ് അവതരിപ്പിച്ച ഫ്യൂഷൻ ഡാൻസ് മുതലായ കലാ പരിപാടികളും അരങ്ങേറി.

ചടങ്ങിൽ ബഹ്‌റിനിലെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ പ്രശസ്‌തരായ വ്യക്തികൾ പങ്കെടുത്തു. അജു കോശിയും മേഘാ ജോസഫും ആയിരുന്നു പരിപാടി ഹോസ്ററ് ചെയ്തത്

Advertisment