പി സി ഡബ്ല്യൂ എഫ്‌" ബഹ്‌റൈൻ പൊന്നോത്സവ് 2കെ23 പോസ്റ്റർ പ്രകാശനം ചെയ്‌തു

New Update

publive-image

മനാമ: പൊന്നാനി താലൂക്ക് നിവാസികളുടെ ആഗോള കൂട്ടയ്മയായ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ പി സി ഡബ്ല്യൂ എഫ് ബഹ്‌റൈൻ ചാപ്റ്റർ ജൂൺ 9 ന് നടത്തുന്ന പൊന്നോത്സവ് 2കെ23 യുടെ പോസ്റ്റർ പ്രകാശനം ഡോക് ആൻഡ് ഡൈൻ റെസ്റ്റോറന്റിൽ വെച്ച് പ്രശസ്ത ഡോ: ശംസുദ്ധീൻ പൊന്നാനി നിർവ്വഹിച്ചു.

Advertisment

കെ സി എ ഹാളിൽ വെച്ച് ജൂൺ 9 മൂന്ന് മണി മുതൽ തുടങ്ങുന്ന പൊന്നോത്സവ് 2കെ23യിൽ കുടുബ സംഗമം,പൊതുസമ്മേളനം,സ്നേഹാദരവ്‌,സംഗീതവിരുന്ന്,നാസിക് ഡോൾ, സിനിമാറ്റിക് ഡാൻസ്, മെഗാ ഒപ്പന,വില്ലടിച്ചാം പാട്ട്,ബോഡിബിൾഡിങ് ഷോ, പലഹാര മേള എന്നിവ ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

ചടങ്ങിൽ മുഖ്യ രക്ഷാധികാരി ബാലൻ കണ്ടനകം പ്രസിഡണ്ട് ഹസൻ വിഎം മുഹമ്മദ്‌ ജനറൽ സെക്രട്ടറി ഫസൽ പി കടവ് ട്രഷറർ സദാനന്ദൻ കണ്ണത്ത് മുഹമ്മദ് മാറഞ്ചേരി,ജഷീർ മാറൊലി,പിടിഎ റഹ്‌മാൻ, ഏവി സെയ്തലവി, നസീർ പൊന്നാനി, ഡോ:അനീഷ്‌,നബീൽ എംവി, ശറഫുദ്ധീൻ വി,സുനിൽ കെ ശംസുദ്ധീൻ എന്നിവർ പങ്കെടുത്തു.

Advertisment