ബഹ്‌റൈൻ പത്തനംതിട്ട പ്രവാസി അസോസിയേഷൻ നടത്തുന്ന രക്തദാന ക്യാമ്പ് അഞ്ചിന്‌

New Update

publive-image

സൽമാനിയ: രക്തദാനം മഹാദാനം എന്ന സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ ബഹ്‌റൈൻ പത്തനംതിട്ട പ്രവാസി അസോസിയേഷൻ നടത്തുന്ന രക്തദാന ക്യാമ്പ് മെയ് 5 വെള്ളിയാഴ്ച രാവിലെ 7 മുതൽ ഉച്ചക്ക് 12 മണിവരെ സൽമാനിയാ മെഡിക്കൽ കോംപ്ലെക്സിൽ വച്ചു നടത്തും. രക്തദാനം നടത്താന്‍ താല്‍പര്യമുള്ളവര്‍ക്ക് മുകളിൽ പറഞ്ഞ സമയത്തു സൽമാനിയ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ എത്തിച്ചേരാം.

Advertisment

രക്തം ദാനം ചെയ്യുന്നതിലൂടെ ഒരു ജീവൻ തന്നെ രക്ഷിക്കാൻ സാധിക്കും എന്ന മഹത്തായ കാര്യം ഓർമിച്ചുകൊണ്ട് എല്ലാവരും ഈ പുണ്യപ്രവർത്തിയിൽ പങ്കാളികൾ ആകണം എന്നു അസോസിയേഷൻ ഭാരവാഹികൾ അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് 39497263 (റോബിൻ), 66995528 (ജയ്സൺ), 33040920 (ബിജൊ), 39061459 (ഷീലു) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Advertisment