കെഎംസിസി ബഹ്‌റൈൻ നാൽപ്പത്തിയഞ്ചാം വാർഷികം വെള്ളിയാഴ്ച; പങ്കെടുക്കാന്‍ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ, കുഞ്ഞാലികുട്ടി, യൂസഫലി ഉള്‍പ്പെടെയുള്ള പ്രമുഖര്‍

New Update

publive-image

മനാമ: കെഎംസിസി ബഹറൈൻ നാൽപത്തിയഞ്ചാം വാർഷികം വിപുലമായ പരിപാടികളോടെ മെയ്‌ 5 വെള്ളിയാഴ്ച്ച വൈകുന്നേരം 6.30നു ഇസ ടൗൺ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ നടക്കുമെന്ന് കെഎംസിസി പത്രസമ്മേളനത്തിൽ അറിയിച്ചു. പതിനായിരത്തോളം പേർ പരിപാടിയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. സമ്മേളനത്തിൽ മുസ്ലിം ലീഗ് പ്രസിഡന്റ്‌ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ ഉത്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ അഭിമാനമായ എം എ യൂസഫലി വിശിഷ്ടാതിഥി ആയി പങ്കെടുക്കും. കേരള പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി ഗസ്റ്റ് ഓഫ് ഹോണർ ആയിരിക്കും.

Advertisment

നാല്പത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് 'സ്പന്ധൻ 2K23' എന്ന പേരിൽ സംഘടിപ്പിക്കുന്ന സ്റ്റേജ് ഷോയിൽ സിനിമാ താരങ്ങളടങ്ങുന്ന കലാകാരൻമാരുടെ മ്യൂസിക്കൽ ആൻഡ് കോമഡി നൈറ്റ് കൂടി ഉണ്ടായിരിക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

കഴിഞ്ഞ കോവിഡ് കാലത്തും അതേപോലെ തുർക്കി സിറിയ ഭൂകമ്പ കാലത്തും കെഎംസിസി ബഹറൈൻ ചെയ്ത സേവനങ്ങൾ ഏവരാലും പ്രകീർത്തിക്കപ്പെട്ടതാണ്. കോവിഡ് മഹാമാരി മൂലം ഇരുളടഞ്ഞ, പ്രതീക്ഷയറ്റ ജനങ്ങളിലേക്ക് സാന്ത്വനത്തിന്റെ സ്പർശവുമായി, വെള്ളവും വെളിച്ചവും ഭക്ഷണവും മരുന്നുമായി യാതൊരു ഭയവുമില്ലാതെ അവരെ ചേർത്തുനിർത്തി മാറോടണച്ചത്, അവർക്ക് പ്രതീക്ഷ നൽകിയത് കെഎംസിസി ആയിരുന്നു.

കൂടാതെ ജീവകാരുണ്യ മേഖലയിൽ എന്നുമാത്രമല്ല ആരോഗ്യ വിദ്യാഭ്യാസ സാംസ്കാരിക രംഗത്തും സുത്യർഹമായ സേവന പ്രവർത്തനങ്ങളുമായി അനസ്യൂതം ജൈത്രയാത്ര തുടരുന്ന കെഎംസിസി ക്ക് ഇനിയും ഇത്തരം പ്രവർത്തനങ്ങൾ നടത്താൻ ഏവരുടെയും സഹായസഹകരണങ്ങൾ ഉണ്ടാകണമെന്നും നിരാലംബരായ പ്രവാസികളുടെ കണ്ണീരൊപ്പാൻ കെഎംസിസി എന്നും കൂടെയുണ്ടാവും എന്നും നേതാക്കൾ പറഞ്ഞു.

പ്രമുഖ സിനിമാ താരം മനോജ്‌ കെ ജയൻ, പ്രശസ്ത മാപ്പിള പാട്ട് ഗായകരായ ശരീഫ് കണ്ണൂർ, സജീർ കൊപ്പം , സജില സലിം കൂടാതെ സിനിമാ വേദിയിലെ പ്രമുഖരും, മിമിക്രി താരങ്ങളുമടങ്ങുന്നതാണ് സംഗീത നിശ.

ഗൾഫിൽ വ്യത്യസ്ത മേഖലകളിൽ സംഭാവനകൾ അർപ്പിച്ച
പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കുന്ന ചടങ്ങ് കൂടി ഉണ്ടായിരിക്കും.

അവാർഡ് ജേതാക്കൾ :
1 ഡോക്ടർ അബ്ദുൽ
ഹായ് അൽ അവാദി

ഹെൽത്ത് കെയർ എക്സലൻസ് അവാർഡ്

(ചെയർമാൻ ബഹറിൻ ഫാർമസി ആന്റ് എക്സ് അണ്ടർ സെക്രട്ടറി ഓഫ് മിനിസ്ട്രി ഓഫ് ഹെൽത്ത്)

2 ഡോക്ടർ എം പി ഹസൻ കുഞ്ഞ് .

ബിസിനസ് എക്സലൻസ് അവാർഡ്

(ചെയർമാൻ ആൻഡ് സി ഇ ഒ മെഡ് ഡെക് കോർപ്പറേഷൻ ഖത്തർ .)

3 കെ ജി ബാബുരാജ് കർമ്മശ്രേഷ്ഠ അവാർഡ്
(ചെയർമാൻ ആന്റ്
ജനറൽ മാനേജർ
അറ്റ് ബി കെ ജി ഹോൾഡിംഗ് ഖത്തർ
എഞ്ചിനിയറിംഗ് ലബോറട്ടറീസ്.)

4 അബ്ദുൽ മജീദ് തെരുവത്ത്.
ഹുമാനിറ്റേറിയൻ
അവാർഡ്
(മാനേജിങ് ഡയറക്ടർ ഓഫ് ജമാൽ
ഷുവൈത്തർ സ്വീറ്റ്
ഫൗണ്ടർ ആന്റ്
മാനേജിംഗ് ഡയറക്ടർ
മിയർ ഫാക്ടറി ഫോർ ഫുഡ്‌സ്)

5 എം എം എസ് ഇബ്രാഹിം

ഔട്ട് സ്റ്റാൻഡിങ് അച്ചീവ്മെൻറ് അവാർഡ്

(മാനേജിംഗ് ഡയറക്ടർ എംഎംഎസ് ഇ ജനറൽ ട്രേഡിങ്)

6 കെ.പി മുഹമ്മദ് പേരോട്

യുത്ത് ഐക്കൺ അവാർഡ്

(കെ പി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ യുഎഇ)

പത്രസമ്മേളനത്തിൽ ഹബീബ് റഹ്മാൻ കെഎംസിസി പ്രസിഡന്റ്, അസൈനാർ കളത്തിങ്കൽ(ജനറൽ സെക്രട്ടറി ), ഗഫൂർ കൈപമംഗലം വർക്കിങ് ചെയർമാൻ), മുസ്തഫ കെ.പി (ഓർഗ. സെക്രട്ടറി ), കുട്ടൂസ മുണ്ടേരി (സീനിയർ വൈസ് പ്രസിഡന്റ്), കെകെസി മുനീർ മീഡിയ കൺവീനർ), റഹീം ആതവനാട് ( പ്രോഗ്രാം ഡയറക്ടർ ), സ്റ്റേറ്റ് ഭാരവാഹികളായ ശംസുദ്ധീൻ വെള്ളികുളങ്ങര, അസ്‌ലം വടകര, സലീം തളങ്കര എന്നിവർ പങ്കെടുത്തു.

Advertisment