ബിഎംസി പ്രൊഡക്ഷൻസിന്റെ ആന്തോളജി മൂവിയിലെ ഡയസ് ഡെത്ത് സിനിമയുടെ ചിത്രീകരണം ആരംഭിച്ചു

New Update

publive-image

മനാമ: ബഹ്‌റൈൻ മീഡിയ സിറ്റിക്ക് കീഴിലുള്ള ബിഎംസി ഫിലിം പ്രൊഡക്ഷൻസിന്റെ ആന്തോളജി സിനിമയിലെ ‘ഡയസ് ഡെത്ത്’ എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. കൊച്ചിയിലെ പ്രശസ്ത ആക്ടിങ് ട്രെയിനിങ് ഇൻസ്റ്റിറ്റിയൂട്ടായ ആക്ടിലാബ് സ്ഥാപകനും ആക്ടിങ് ട്രെയിനറുമായ സജീവ് നമ്പ്യാത്ത് ഫസ്റ്റ് ക്ലാപ്പ് ചെയ്തു. ബിഎംസി ചെയർമാനും മാനേജിങ് ഡയറക്ടറും നിർമ്മാതാവുമായ ഫ്രാൻസിസ് കൈതാരത്ത് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.

Advertisment

താര ദമ്പതികളായ ജയമേനോനും പ്രകാശ് വടകരയും സിനിമയുടെ മറ്റ് അണിയറ പ്രവർത്തകരും ചടങ്ങിൽ സന്നിഹിതായിരുന്നു. അനിത കാർത്തിക് രാജാണ്, കാർത്തിക് രാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുക്കുന്ന സിനിമയുടെ നിർമ്മാതാവ്,രഞ്ജു റാൻഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത് ഹാരിസ് ഇക്കാച്ചുവും , ചീഫ് അസോസിയേറ്റ് ഡയറക്ടർ അഷിത ഹാരിസുമാണ്.

publive-image

സ്ക്രിപ്റ്റ് രഞ്ജു റാന്‍ഷ് ,അനീഷ് നിർമ്മലൻ, ക്രിയേറ്റീവ് ഹെഡ് അൻവർ നിലമ്പൂർ, അസോസിയേറ്റ് ക്യാമറ അസർ സിയ, ശ്രീജിത്ത് ശ്രീകുമാർ, ശില്പ വിഷ്ണു എന്നിവർ നായികാ നായകന്മാരാവുന്ന ചിത്രത്തിൽ കാർത്തിക് രാജ്,റീഷ്മ വിനോദ്,ക്രിസ്റ്റഫർ ഡാനിയൽ,ഐശു കാർത്തിക് ,അൻവർ നിലമ്പൂർ, അന്ന,ഐശ നിയാസ്, ഹൈസാൻ അമൻ , രമേഷ് രെമു, എലിസബത്ത് റോഷ്ണി,. അബ്ദുൾ സലാം, വിനിത വിജയ്, മേഘപ്രസന്നൻ, ബിജു ജോസഫ്, ഡോ.ശ്രീദേവി, ബിസ്റ്റിൻ,ദീപക് തണൽ, വിശ്വനാഥൻ മാരിയിൽ,വിഷ്ണു അയ്യപ്പൻ കുട്ടി,ഐശ്വര്യ മഹേഷ്,മുഹമ്മദ് ഹാസിഫ്, നന്ദിത് അരവിന്ദ്,ഹൈസ അമാൽ ,ജോമോൾ, വർഷ കിഴക്കേതിൽ, പ്രസീത,ഹാഷിഫ് , എന്നിവരും അഭിനയതാക്കളാകു൦. വിഷ്ണു ആനന്ദ്,ആഷിക്, ഫ്രാൻസിസ് കെന്നഡി, സാം എന്നിവരാണ്‌ ക്രൂ മെമ്പേഴ്സ്.

Advertisment