ബഹ്‌റൈനില്‍ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു

New Update

publive-image

മനാമ: ബഹ്‌റൈനില്‍ മലയാളി കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം ചാക്ക സ്വദേശി സക്കീര്‍ (54) ആണ് മരിച്ചത്. ഈസി കൂള്‍ എയര്‍ കണ്ടീഷന്‍ ഉടമയായ സക്കീര്‍ തന്റെ സ്ഥാപനത്തില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. ഭാര്യ: ഷിമി. മക്കള്‍: ഹിഷാം (കാനഡ), റയ്യാന്‍ (ഏഷ്യന്‍ സ്‌കൂള്‍). മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

Advertisment
Advertisment