മുഹറഖ് മലയാളി സമാജം മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

New Update

publive-image

മുഹറഖ്: മുഹറഖ് മലയാളി സമാജം അഞ്ചാം വാർഷിക ആഘോഷ ഭാഗമായി മൂന്നാമത് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അൽ ഹിലാൽ മെഡിക്കൽ സെന്റർ ഹിദ്ദ് ബ്രാഞ്ചുമായി സഹകരിച്ചു കൊണ്ടായിരുന്നു ക്യാമ്പ്, നൂറോളം പേര് മെഡിക്കൽ സേവനം പ്രയോജനപെടുത്തി. അഞ്ചാം വാർഷിക ആഘോഷ ഭാഗമായി നേരത്തെ ഹമദ് ടൗൺ, റിഫ എന്നിവിടങ്ങളിൽ ആദ്യ രണ്ട് ക്യാമ്പുകൾ നടത്തിയിരുന്നു.

Advertisment

ബഹ്‌റൈനിൽ ഹൃദയാഘാത മരണം വർദ്ദിച്ചു വരുന്ന സാഹചര്യത്തിൽ ആണ് എല്ലാ ഏരിയകളിലും ആരോഗ്യ കാമ്പായിൻ നടത്താൻ മുഹറഖ് മലയാളി സമാജം മുന്നോട്ട് വന്നത്. മുഖ്യഥിതി സാമൂഹിക പ്രവർത്തകൻ മണിക്കുട്ടൻ, ട്രഷറർ ബാബു എം കെ, സ്ഥാപക പ്രസിഡന്റ് അനസ് റഹിം, മെഡിക്കൽ ക്യാമ്പ് കൺവീനർ സുനിൽ കുമാർ,ഹിലാൽ ഹോസ്പിറ്റൽ പ്രതിനിധി ജിജോ എബ്രഹാം എന്നിവർ ആശംസകൾ അർപ്പിച്ചു.

ഉപദേശക സമിതി അംഗം അബ്ദുൽ റഹുമാൻ, ചാരിറ്റി വിംഗ് കൺവീനർ പ്രമോദ് വടകര, ജോ. ട്രഷറർ തങ്കച്ചൻ, ഷംഷാദ് അബ്ദുൽ റഹുമാൻ,പ്രമോദ് കുമാർ, ദിവ്യ പ്രമോദ്, ഫിറോസ് വെളിയങ്കോട്, മൻഷീർ, രതീഷ് രവി എന്നിവർ നേതൃത്വം നല്‍കി.

Advertisment