New Update
Advertisment
ബഹ്‌റൈൻ : കണ്ണൂർ ചെറുകുന്ന് കീഴറ പള്ളിപ്രത്ത് മൊട്ട കൃഷ്ണഭവനിൽ രാമയ്യ കൃഷ്ണലിംഗത്തിന്റെ മകൻ അഭിലാഷ് (26) ആണ് ബഹ്‌റൈനിൽ വാഹനാപകടത്തിൽ മരണമടഞ്ഞത്.
അസ്കറിലെ ഗൾഫ് ആന്റിക്സിലെ ജീവനക്കാരനായിരുന്നു പരേതൻ. മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുടുംബം സമേതം ബഹ്‌റിനിൽ കഴിഞ്ഞിരുന്ന അഭിലാഷ് ന്യൂ ഇന്ത്യൻ സ്കൂളിലെ പൂർവവിദ്യാർഥി കൂടിയാണ്.
മൃതദേഹം ബുധനാഴ്ച നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായി സാമൂഹ്യ പ്രവർത്തകർ അറിയിച്ചു