കൊല്ലം പ്രവാസി അസോസിയേഷൻ ഹമദ് ടൗൺ ഏരിയ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

New Update

publive-image

ബഹ്റൈന്‍: മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയും ഭക്ഷണരീതിയും എല്ലാം ആരോഗ്യത്തേക്കാള്‍ അനാരോഗ്യത്തെയാണ് നമുക്ക് സമ്മാനിക്കുന്നത്. അതിനാൽ ആരോഗ്യ കാര്യത്തില്‍ അതീവ ശ്രദ്ധ നല്‍കേണ്ട ഒരു സമയമാണ് കടന്നു പോവുന്നത്. രോഗങ്ങള്‍ വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗങ്ങള്‍ വരാതെ സൂക്ഷിക്കുകയാണ്.

Advertisment

ഇതിനായി കൊല്ലം പ്രവാസി അസോസിയേഷൻ ഹമദ് ടൗൺ ഏരിയയും, ഹമദ് ടൌൺ അൽഅമൽ ഹോസ്പിറ്റലും സഹകരിച്ചു പ്രവാസികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. രക്ത പരിശോധന കൂടാതെ ക്യാമ്പിൽ ഓർത്തോപീഡിക്, ഓർത്തോഡന്റിക്, ഒപ്താൽമോളജി എന്നെ വിഭാഗങ്ങളിലെ പരിശോധനയും ഒരുക്കിയിട്ടുണ്ട്.

മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഹോസ്പിറ്റലിന്റെ സ്പെഷ്യൽ ഡിസ്‌കൗണ്ട് കാർഡും കൂടാതെ ലബോറട്ടറി , റെഡിയോളജി മറ്റു സ്പെഷ്യലിസ്റ് ഡോക്ടർ കൺസൾട്ടേഷനുകൾക്കും പ്രെത്യേക ഡിസ്കൗണ്ടും ലഭ്യമാകുന്നതാണ്. 2023 ജൂലൈ 13,14,15 (വ്യാഴം, വെള്ളി, ശനി) ദിവസങ്ങളിൽ രാവിലെ 7 മുതൽ 1 മണി വരെയും വൈകിട്ട് 5 മുതൽ 9 മണിവരെയും ഹമദ് ടൗൺ അൽഅമൽ ഹോസ്പിറ്റൽ വച്ച് നടക്കുന്ന ക്യാമ്പിന്റെ രെജിസ്ട്രേഷൻ വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട നമ്പർ പ്രമോദ് - 35021944, അജിത്ത്-35560231, വിഷ്ണു -36678293, റാഫി - 35628001, ഷെമീർ -3374 8959.

Advertisment