ഡോ. കെ.ജി ബാബുരാജന് ഡബ്ല്യുഎംസി പുരസ്കാരം. വേൾഡ് മലയാളി കൗൺസിൽ ബയനിയൽ ഗ്ലോബൽ കോൺഫറൻസ് ബഹ്റൈനിൽ സമാപിച്ചു

author-image
ന്യൂസ് ബ്യൂറോ, ബഹ്റിന്‍
Updated On
New Update

publive-image

ബഹ്റൈൻ: വേൾഡ് മലയാളി കൗൺസിൽ 13-ാം ബയനിയൽ ഗ്ലോബൽ കോൺഫറൻസിന്റെ ഗ്രാൻഡ് ഫിനാലെ നടന്നു. ശനിയാഴ്ച വൈകിട്ട് ഡിപ്ലോമാറ് റാഡിസൺ ബ്ലൂ ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ സാമൂഹ്യ ജീവകാരുണ്യ മേഖലയിലെ സമഗ്ര സംഭവനയ്ക്കായി ഡോ. കെ.ജി ബാബുരാജന് ഡബ്ല്യുഎംസി ഗ്ലോബൽ ഹ്യൂമാനിറ്റേറിയൻ അവാർഡ് കേരള വനംവകുപ്പ് മന്ത്രി ശശീന്ദ്രൻ സമ്മാനിച്ചു.

Advertisment

25 നു ഡബ്ല്യുഎംസി ഗ്ലോബൽ ബിസിനസ് ഫോറത്തിന്റെ നേതൃത്വത്തിൽ ബിസിനസ് സെമിനാർ ഡബ്ല്യുഎംസി ഗ്ലോബൽ എഡ്യൂക്കേഷൻ ഫോറം സെമിനാർ, വുമൺ ഫോറം സെമിനാർ, എന്നീ ആനുകാലിക പ്രസക്തങ്ങളായ വിഷയങ്ങൾ അവതരിപ്പിച്ചു.

വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രോവിൻസ് ജനറൽ സെക്രട്ടറി പ്രേംജിത് സ്വാഗതം ആശംസിച്ച് തുടങ്ങിയ ചടങ്ങിന് ഗ്ലോബൽ ചെയർമാൻ ഗോപാല പിള്ളൈ അധ്യക്ഷത വഹിച്ചു.

ഗ്ലോബൽ കോൺഫറൻസ് പുതുതായി തെരെഞ്ഞെടുത്ത ഗ്ലോബൽ പ്രസിഡന്റ് ജോൺ മത്തായി സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ഇന്ത്യൻ പാർലമെന്റ് അംഗം ഇ റ്റി. മുഹമ്മദ് ബഷീർ ചടങ്ങിൽ വിശിഷ്ടാതിഥി ആയിരുന്നു തുടർന്ന് രമേഷ് പിഷാരടി, ബിജുനാരായണൻ, സുനീഷ് വാരനാട്, അനിത ഷെയ്ഖ് എന്നിവർ കലാ പരിപാടികൾ അവതരിപ്പിച്ചു.

ബഹ്‌റൈൻ പ്രോവിൻസ് പ്രസിഡന്റ് എബ്രഹാം സാമുവേൽ, ബി.കെ.എസ് പ്രസിഡന്റ് പി.വി രാധാകൃഷ്ണ പിള്ളൈ, ഡബ്ല്യുഎംസി ബഹ്‌റൈൻ പാട്ട്റോൺ ഡോ.പി.വി ചെറിയാൻ, ഷെമിലി പി.ജോൺ, ദേവരാജൻ, ഗ്ലോബൽ കമ്മിറ്റി അംഗങ്ങൾ, ബഹ്‌റൈൻ പ്രോവിൻസ് വനിതാ വിഭാഗം അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ബഹ്‌റൈൻ പ്രോവിൻസ് വൈസ് ചെയർമാൻ വിനോദ് നാരായണൻ പ്രോഗ്രാം കൺവീനർ ആയിരുന്നു. ചടങ്ങിൽ ബഹ്‌റൈൻ പ്രോവിൻസ് വൈസ് പ്രസിഡന്റ് ഹരീഷ് നായർ നന്ദി പറഞ്ഞു.

Advertisment