ഇലക്ട്രോണിക് സിറ്റി എസ്എഫ്എസ് അക്കാദമിയിൽ വേൾഡ് റെക്കോർഡ് ഫെസ്റ്റിവൽ 13 മുതൽ

New Update

publive-image

ബെംഗളൂരു: ഇലക്ട്രോണിക് സിറ്റി എസ്എഫ്എസ് അക്കാദമിയിൽ വേൾഡ് റെക്കോർഡ് ഫെസ്റ്റിവൽ 13, 14 തീയതികളിൽ നടക്കും. സ്വാതന്ത്ര്യം ലഭിച്ചതിന്റെ പാറ്റിനം ജൂബിലി, ശിശുദിനാഘോഷം എന്നിവയുടെ ഭാഗമായി നടത്തുന്ന മേളയിൽ 3 ലോക റെക്കോർഡുകളാണ്
ലക്ഷ്യമാക്കുന്നത്.

Advertisment

പേപ്പർ തോണികൾ ഉപയോഗിച്ചുള്ള ദേശീയപതാക. ഒരു മണിക്കൂറിൽ ഏറ്റവും കൂടുതൽ ദേശീയ പതാകകൾക്ക് നിറം നൽകൽ, ഒരേ സമയത്ത് ഏറ്റവും കൂടുതൽ പേർ പന്തുപയോഗിച്ച് ചെയ്യുന്ന കായിക ഡ്രീൽ എന്നീ റെക്കോർഡുകളാണ് ലക്ഷ്യമിടുന്നതെന്ന് അക്കാദമി പ്രിൻസിപ്പൽ ഫാ. ഡോ. പി.എം ലോറൻസ് പറഞ്ഞു.

സെന്റ് ഫ്രാൻസിസ് ഡി സാലസ് മിഷനറി സൗത്ത് വെസ്റ്റ് പ്രൊവിൻസ് എജ്യുക്കേഷൻ കൗൺസിലർ ഫാ. ബെന്നി മരങ്ങോലി, ഓറിഡോ ഖത്തർ സാറെജിക് അക്കൗണ്ട്സ് ഡയറക്ടർ സിറില്‍ ആനന്ദ് എന്നിവർ മുഖ്യാതിഥികളായിരിക്കും.

Advertisment