ബുർഖ ധരിച്ച് നൃത്തം കളിച്ചു; എഞ്ചിനീയറിം​ഗ് കോളെജിലെ 4 വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

New Update

publive-image

ബം​ഗളൂരു: കോളേജിലെ പരിപാടിക്കിടെ ബുർഖ ധരിച്ച് നൃത്തം ചെയ്തതിന് കർണാടകയിലെ എഞ്ചിനീയറിം​ഗ് കോളെജിലെ 4 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. മം​ഗളൂരു സെന്‍റ് ജോസഫ് എഞ്ചിനീയറിം​ഗ് കോളെജിലെ വിദ്യാർത്ഥികളാണ് പ്രശസ്തമായ ബോളിവുഡ് ​ഗാനത്തിന് ചുവടുവച്ചത്.

Advertisment

കോളെജിലെ സ്റ്റുഡന്‍റ് അസോസിയേഷന്‍റേതായിരുന്നു പ്രോ​ഗ്രാം. വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് അന്വേഷണം നടത്തി 4 വിദ്യാർത്ഥികളെയും സസ്പെൻഡ് ചെയ്യുകയുമായിരുന്നു.

എന്നാൽ സ്റ്റുഡന്‍റ്സ് അസോസിയേഷൻ ഉദ്ഘാടന പരിപാടിയിൽ ഇവർ ഇടിച്ചു കയറിയാണ് ഡാൻസ് ചെയ്തതിനാലാണ് കോളെജ് അധികൃതർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. കൂടാതെ ഈ പരിപാടിക്ക് അനുമതിയും ഉണ്ടായിരുന്നില്ല. സാമുദായിക ഐക്യം തകർക്കുന്ന രീതിയിലുള്ള യാതൊരു വിധ പ്രവർത്തനങ്ങൾക്കും കോളെജ് പിന്തുണ നൽകില്ലെന്നും ക്ഷമിക്കില്ലെന്നും കോളെജ് അധികൃതർ വ്യക്തമാക്കി.

Advertisment