/sathyam/media/post_attachments/mBicELPBeyVgbB9xm78D.jpg)
ബാംഗ്ലൂർ: പ്രമുഖ ആരോഗ്യ സേവന ദാതാവായ പ്രിസ്റ്റിൻ കെയർ ദക്ഷിണേന്ത്യയിൽ 5 ലക്ഷത്തിലധികം പേഷ്യന്‍റ് ഇന്‍ററാക്ഷനുകള്‍ പൂർത്തിയാക്കി. മുൻനിര വിപണികളിൽ ദക്ഷിണേന്ത്യയിലെ പ്രധാന ടയർ 1, ടയർ 2 നഗരങ്ങൾ ഉൾപ്പെടുന്നു.
അതായത് ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കൊച്ചി, മധുരൈ, കോയമ്പത്തൂർ, തിരുവനന്തപുരം, കോഴിക്കോട്, മൈസൂർ, വിജയവാഡ, വൈസാഗ് എന്നിവ. ഈ പേഷ്യന്‍റ് ഇന്‍ററാക്ഷനുകളിൽ ഭൂരിഭാഗവും പ്രോക്ടോളജി, യൂറോളജി, ഏസ്തറ്റിക്സ് എന്നിവയുമായി ബന്ധപ്പെട്ടാണ് നടന്നത്.
2023 അവസാനത്തോടെ ദക്ഷിണേന്ത്യയിൽ 300 ആശുപത്രികളും 100 ക്ലിനിക്കുകളും ആരംഭിക്കുമെന്ന് കമ്പനി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഈ വിപുലീകരണത്തോടെ നെറ്റ്‌വർക്ക് ആശുപത്രികളുടെ എണ്ണം 500 ആയും ക്ലിനിക്കുകളുടെ എണ്ണം 150 ആയും ഉയരും.
ജനറൽ സർജറി, ഒഫ്താൽമോളജി, ഇഎൻടി, യൂറോളജി, ഗൈനക്കോളജി തുടങ്ങി 12-ലധികം ശസ്ത്രക്രിയാ വിഭാഗങ്ങളിൽ കമ്പനി പ്രവർത്തിച്ചുവരുന്നു, അതോടൊപ്പം ഡെന്‍റല്‍ കെയറിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനും പദ്ധതിയിടുകയാണ്.
“വളരെ ചെറിയ കാലയളവിനുള്ളിൽ തന്നെ, സെക്കന്‍ഡറി കെയര്‍ ശസ്ത്രക്രിയകളിൽ ഞങ്ങൾ നേതൃസ്ഥാനത്തേക്ക് ഉയരുകയുണ്ടായി. ഹെല്‍ത്ത് കെയര്‍ ഇക്കോസിസ്റ്റത്തില്‍ കൂടുതൽ ആഴത്തിൽ വ്യാപിപ്പിക്കാനും രാജ്യത്തുടനീളമുള്ള സാന്നിധ്യം ശക്തിപ്പെടുത്താനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.
5 ലക്ഷം പേഷ്യന്‍റ് ഇന്‍ററാക്‌ഷനുകളില്‍, ഭൂരിഭാഗം യുവ പ്രേക്ഷകരും ഞങ്ങളിലേക്ക് എത്തിച്ചേര്‍ന്നതിലൂടെ ഞങ്ങൾ ഒരു നാഴികക്കല്ല് കൈവരിച്ചു കഴിഞ്ഞു. സ്ഥിരതയാർന്ന ഗുണനിലവാരവും നൂതനമായ ശസ്ത്രക്രിയാ പരിചരണവും
ഉറപ്പാക്കുകയും രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും ഏറ്റവും പുതിയ ആരോഗ്യ സേവനങ്ങൾ എത്തിക്കുകയുമാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്” വിപുലീകരണത്തെക്കുറിച്ച് പ്രിസ്റ്റിൻ കെയര്‍ കോ.ഫൗണ്ടര്‍ ഹർസിമർബീർ സിംഗ് പറഞ്ഞു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us