വടക്കൻ യൂറോപ്പിലെ ഏറ്റവും വലിയ പ്രീ- സ്കൂളായ ഡിബ്ബർ ഇന്ത്യയിലേക്ക് കടന്നുവരുന്നു; നോർഡിക് പാഠ്യപദ്ധതി വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യ പ്രീസ്‌കൂൾ ശൃംഖല

New Update

publive-image

ബംഗളൂരു:ഭാരത സർക്കാറിന്‍റെ ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി.) 2020, തുടർന്നുള്ള ഫൗണ്ടേഷനൽ സ്റ്റേജിനു വേണ്ടിയുള്ള ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് 2022 എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, വടക്കൻ യൂറോപ്പിലെ ഏറ്റവും വലിയ പ്രീ-സ്‌കൂൾ ശൃംഖലയായ ഡിബ്ബർ ഇന്ത്യയിൽ തങ്ങളുടെ പ്രവേശനം പ്രഖ്യാപിച്ചു.

Advertisment

ഇത് ഉയർന്നുവരുന്ന തിരഞ്ഞെടുക്കാനുള്ള പാഠ്യപദ്ധതിയായ നോർഡിക് അധ്യാപനം വാഗ്ദാനം ചെയ്യുന്ന രാജ്യത്തെ ആദ്യത്തെ അന്താരാഷ്ട്ര പ്രീ സ്‌കൂളായി മാറിയിരിക്കയാണ്. ഡിബ്ബർ ബാംഗളൂരുവിൽ മൂന്നും ഹൈദരാബാദ്, പൂനെ എന്നിവിടങ്ങളിൽ ഓരോ കേന്ദ്രങ്ങളും ആരംഭിച്ചിട്ടുണ്ട്, കൂടാതെ ഹൈദരാബാദ്, പൂനെ, ഗുരുഗ്രാം, ചെന്നൈ, മുംബൈ എന്നിവിടങ്ങളിൽ 2024 മാർച്ചോടെ 20 സ്കൂളുകൾ തുറക്കാൻ പദ്ധതിയിടുകയും ചെയ്യുന്നു.

ഡിബ്ബർ 2003-ൽ അഭിനിവേശമുള്ള രണ്ട് വിദ്യാഭാസവിചക്ഷകരായ റാണ്ടിയും ഹാൻസ് ജേക്കബ് സൺഡ്‌ബിയും ചേർന്നാണ് സ്ഥാപിച്ചത്. ആരോഗ്യകരവും സജീവവുമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്ന ജമ്പിംഗ് ജാക്ക്, ദയയും സഹാനുഭൂതിയും പ്രോത്സാഹിപ്പിക്കുന്ന ഹാർട്ടി ഹോവാർഡ്, പ്രകൃതിയുടെ അത്ഭുതങ്ങൾ അനുഭവിക്കാൻ പ്രോത്സാഹിപ്പിക്കുന്ന വുഡി വൂ, വായനയ്ക്കും സാക്ഷരതയ്ക്കും സഹായിക്കുന്ന റൈമിംഗ് റോജർ, സർഗ്ഗാത്മക വശം പ്രകടിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുന്ന കളർ പലേറ്റ, എണ്ണൽ, സമയം, സ്ഥലം, അളവ്, നിറങ്ങൾ, ആകൃതി മുതലായവയുടെ ആശയങ്ങൾ എന്നിവ പഠിപ്പിക്കുന്ന കൗണ്ടിംഗ് കോണി, ആദ്യ വർഷങ്ങളിൽ കളിയുടെ പ്രാധാന്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്ലേ പെന്നി എന്നിവ അടങ്ങുന്ന "സെവൻ ലേണിംഗ് ഫ്രണ്ട്‌സ്" എന്ന അതുല്യമായ പഠന തന്ത്രങ്ങൾ ഡിബ്ബർ പ്രദാനം ചെയ്യുന്നു.

സന്തുലിതവും ആസ്വാദ്യകരവുമായ ഒരു പഠനപ്രയാണം വാഗ്ദാനം ചെയ്യുന്ന "ഡിബ്ബർ ഹാർട്ട് കൾച്ചറും" അത് പിന്തുടരുന്നുണ്ട്. ദി ഡിബർ വേയുടെ ഭാഗമായി, ക്ലാസിൽ കുട്ടികളെ ആവേശഭരിതരാക്കിയ അനുഭവങ്ങൾ വീട്ടിൽ ശക്തിപ്പെടുത്തുകയും വികസിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻ മാതാപിതാക്കളെ ഇടപെടുത്തുന്നതിനായി അവരുമായി പങ്കുചേരുന്നു.

പ്രീ സ്‌കൂളിലെ കുട്ടികളുടെ പ്രായവും വൈവിധ്യവും കണക്കിലെടുത്തു കൂടിയാണ് ഡിബേഴ്‌സ് ഇന്ത്യ കേന്ദ്രങ്ങൾ വികസിപ്പിച്ചിരിക്കുന്നത്. അന്താരാഷ്ട്രതലത്തിൽ, ഡിബർ സ്കൂളുകൾ തങ്ങളുടെ ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾക്കും ഉന്നത നിലവാരമുള്ള പഠന വിഭവങ്ങൾക്കും പേരുകേട്ടതാണ്.

പ്രകൃതിയുമായി ബന്ധപ്പെടുത്തുന്ന വിശാലമായ വാതിൽപുറ കളിസ്ഥലങ്ങൾ നോർഡിക് പഠന രീതിയുടെ ഒരു പ്രധാന ഘടകമാണ്. ഇന്ത്യയിലും, 4000 ചതുരശ്ര അടി വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഡിബ്ബർ സ്‌കൂളുകളിൽ നഴ്‌സിംഗ് ഏരിയകളോടും ഡയപ്പർ മാറ്റുന്ന സ്‌റ്റേഷനുകളോടും കൂടിയ ഇൻഫന്റു് റൂമുകളും അതോടൊപ്പം കുട്ടികൾക്കായുള്ള വലിയ ഔട്ട്‌ഡോർ ഏരിയകളുമുണ്ട്.

Advertisment