/sathyam/media/post_attachments/6lEeuka7gX0mhrbXhuVY.jpg)
സാധാരണയായി കാതിന്റെ താഴെ വശത്തുള്ള മാംസളമായ ഭാഗത്താണ് കുത്താറുള്ളത്. ഇവിടെ കുത്തിയാൽപ്രശ്നമില്ല. പക്ഷേ സെക്കൻഡും തേർഡും സ്റ്റഡ് കുത്തുമ്പോൾ കാതിലെ തരുണാസ്ഥി അഥവാ കാർട്ടിലേജ് ഉള്ള ഭാഗത്തായിരിക്കും. വേദന കുറച്ചുനാൾ ഉണ്ടാകാം. ഗൺ ഷോട്ടിനുപയോഗിക്കുന്ന കമ്മൽ ചിലർക്ക് അലർജി ഉണ്ടാക്കാം. ഈ സാഹചര്യങ്ങളിൽ പഴുപ്പ് വന്നാൽ ഡോക്ടറുടെ സേവനം തേടുന്നതാവും ഉത്തമം.ആദ്യം കാതു കുത്തിയ ഉടനെ ഞാത്തുകളില്ലാത്ത കമ്മലാണ് ആദ്യം അണിയുന്നത്. ഉദ്ദേശം ആറാഴ്ച കഴിഞ്ഞാൽ ഈ കമ്മൽ മാറ്റി സാധാരണ അണിയുന്ന സ്വർണ്ണക്കമ്മൽ ഇടാം.
ചർമത്തിലെ തുള പൂർണമായും ഉണങ്ങാൻ സമയം നൽകണം. കാതു കുത്തിയതിനുശേഷമുളള ആദ്യത്തെ ഏതാനും ദിവസങ്ങളിൽ ഇടയ്ക്കിടെ കാതിൽ തൊടുന്നത് ഒഴിവാക്കണം. തൊടേണ്ടി വരുന്ന സന്ദർഭങ്ങളിൽ അതിനു മുമ്പായി കൈ സോപ്പുപയോഗിച്ചു കഴുകിയിരിക്കണം. കാതു കുത്തിയതിനു ശേഷമുളള ആദ്യദിവസങ്ങളിൽ ആ ഭാഗം വൃത്തിയായി ഉണങ്ങി സൂക്ഷിക്കുകയും നന്നായി വായുസഞ്ചാരമുണ്ടെന്ന് ഉറപ്പാക്കുകയും വേണം.
ആന്റിബയോട്ടിക് ക്രീമുകളൊന്നും പുരട്ടേണ്ട ആവശ്യമില്ല. ഷാംപൂ, കണ്ടീഷനർ, തുടങ്ങിയവ കഴിയുന്നതും ആ ഭാഗത്തു പുരളാതെ ശ്രദ്ധിക്കണം. നന്നായി ഉണങ്ങുന്നതിനു മുന്‍പു മുടി, വസ്ത്രം എന്നിവ ഇവിടെ ഉടക്കി മുറിവുണ്ടാകാതെയും ശ്രദ്ധിക്കണം. നീരൊലിപ്പും പൊറ്റയും ഉണ്ടാകുകയാണെങ്കിൽ സോപ്പുപയോഗിച്ചു കഴുകുകയും ഉപ്പുലായനി പുരട്ടുകയും ചെയ്യാം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us