മുഖസൗന്ദര്യത്തിന് ഉപയോ​ഗിക്കാം തക്കാളി കൊണ്ടുള്ള ഫേസ് പാക്കുകള്‍

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

publive-image

മുഖചര്‍മ്മം വരണ്ടിരിക്കുക,മുഖത്തെ പാടുകള്‍, കണ്ണിനടിയിലെ കറുപ്പ് നിറം, മുഖ ചര്‍മത്തിന്റെ ഇരുണ്ട നിറം, മുഖത്തെ കുരുക്കള്‍ എന്നിങ്ങനെ പോകുന്നു മുഖത്തെ സൗന്ദര്യ പ്രശ്നങ്ങള്‍. മുഖത്തുണ്ടാകുന്ന ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് നല്ലൊരു പരിഹാരം ആണ് തക്കാളി. മുഖസൗന്ദര്യത്തിന് ഉപയോ​ഗിക്കാം തക്കാളി കൊണ്ടുള്ള ഫേസ് പാക്കുകള്‍.

Advertisment

തക്കാളി രണ്ടായി മുറിച്ച്‌ അതിന്റെ പുറത്തുള്ള തോല്‍ പീല്‍ ചെയ്തെടുക്കാം. ശേഷം മിക്സിയില്‍ അല്‍പം വെള്ളത്തോടൊപ്പം ഒന്ന് ക്രഷ് ചെയ്തെടുക്കാം. ഇതിലേക്ക് ഒരു സ്പൂണ്‍ കടലപ്പൊടി കൂടി ചേര്‍ത്ത് മിക്സ് ചെയ്ത് ലൂസ് പാക്കാക്കാം. അല്‍പം റോസ് വാട്ടര്‍ കൂടി മിക്സ് ചെയ്ത് പാക്കിന്റെ കട്ടി കുറയ്ക്കാം, ഈ പാക്ക് മുഖത്തിട്ട് 20 മിനിറ്റ് ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക.ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം.

തക്കാളി മിക്സിയില്‍ അല്‍പം പാലും ചേര്‍ത്ത് അരയ്ക്കുക. ഇതിലേക്ക് അല്‍പം ഓട്സ് കൂടി പൊടിച്ചു ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. ഈ പാക്ക് മുഖത്തിട്ട് അര മണിക്കൂര്‍ ശേഷം തണുത്ത വെള്ളത്തില്‍ കഴുകിയെടുക്കാം,കഴുകുമ്ബോള്‍ മുഖത്ത് വൃത്താകൃതിയില്‍ മസാജ് ചെയ്ത് കഴുകണം. ഇത് മികച്ചൊരു മാസ്കിനൊപ്പം തന്നെ നല്ലൊരു സ്ക്രബര്‍ കൂടിയാണ്.

രണ്ട് സ്പൂണ്‍ യോഗര്‍ട്ടും, അരക്കഷ്ണം തക്കാളിയും നന്നായി മിക്സ് ചെയ്യുക. മിക്സ് ചെയ്ത ശേഷം ഇത് ചെറു തീയില്‍ ഒന്ന് ചൂടാക്കിയെടുക്കാം, ഈ മിശ്രിതം ഉണങ്ങിയ ശേഷം പാക്കായി മുഖത്തിടാം. മുഖ കാന്തി വര്‍ദ്ധിക്കാന്‍ ഏറ്റവും നല്ല പാക്കാണിത്.

Advertisment