പഠിക്കാൻ സമ്മർദ്ദം ചെലുത്തിയാലും പഠനം തുടരാൻ താൽപ്പര്യമില്ല, പണവും പദവിയും സമ്പാദിച്ച് തിരികെ വരാം; കത്ത് എഴുതി വെച്ച്, വീടുവിട്ട് ഇറങ്ങി മൂന്ന് വിദ്യാർത്ഥികൾ

New Update

publive-image

ബെംഗളൂരു: ബെഗംളൂരുവിൽ മൂന്ന് വിദ്യാർത്ഥികളെ കാണാതായി. വിദ്യാർത്ഥികളുടെ വീട്ടിൽ നിന്ന് കുറിപ്പ് കണ്ടെത്തിയിരുന്നു. പഠിക്കാൻ താല്പര്യം ഇല്ലാത്തതിന്റെ പേരിലാണ് വീട് വിട്ട് പോകുന്നതെന്നുമാണ് കത്തിൽ കുറിച്ചത്. ഹെസരാഘട്ടയിലാണ് സംഭവം.

Advertisment

പരീക്ഷിത്, നന്ദൻ, കിരൺ എന്നിവരെയാണ് കാണായത്. പത്താം ക്ലാസ് വിദ്യാർത്ഥികളാണ് മൂവരും. വൈകുന്നേരം ആയിട്ടും വീട്ടിൽ എത്താതിരുന്നതിനെ തുടർന്ന് വീട്ടുകാർ പരാതിയുമായി പോലീസിനെ സമീപിച്ചിരുന്നു. അന്വേഷണത്തിൽ പോലീസ് ഇവരുടെ വീട്ടിൽ നിന്ന് കത്ത് കണ്ടെടുത്തു. പഠനത്തിൽ താല്പര്യമില്ലെന്നും പേരും പണവും സമ്പാദിച്ചതിന് ശേഷം തിരികെ വരാമെന്നുമായിരുന്നു കത്തിൽ എഴുതിയിരുന്നത്.

മൂന്ന് പേരും ഓരോ കത്തുകളാണ് എഴുതിയത്. പഠനത്തേക്കാൾ കായികരംഗത്താണ് കൂടുതൽ താൽപര്യം ഉളളത്. പഠിക്കാൻ സമ്മർദ്ദം ചെലുത്തിയാലും പഠനം തുടരാൻ താൽപ്പര്യമില്ല. കായിക മേഖലയിൽ എത്തിപ്പെട്ടാൽ കരിയർ മെച്ചപ്പെടുമെന്നുമാണ് മൂവരും കത്തിൽ കുറിച്ചത്.

കബഡി ഗെയിമാണ് ഞങ്ങൾ കൂടുതൽ ഇഷ്ടപ്പെടുന്നത്. ഈ മേഖലയിൽ നിന്ന് നല്ല പേര് സമ്പാദിക്കുകയും മികവ് തെളിയിക്കുകയും ചെയ്യുമെന്നും അതിന് ശേഷം തിരിക്കെ വരാമെന്നാണ് കത്തിൽ എഴുതിയത്. പരിസര പ്രദേശങ്ങളിലെ സിസിടിവി ക്യാമറകളുടെയും വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

NEWS
Advertisment