Advertisment

ഒരിറ്റ് വാത്സല്യത്തിനായി കൊതിക്കുന്ന അനാഥബാല്യങ്ങൾക്ക് മുന്നിൽ രാഷ്‌ട്രീയക്കാരും , സിനിമാക്കാരും നടത്തുന്ന ജന്മദിനാഘോഷങ്ങൾ നിരോധിച്ച് കർണാടക സർക്കാർ

New Update

publive-image

Advertisment

ബെംഗളൂരു : ഒരിറ്റ് വാത്സല്യത്തിനായി കൊതിക്കുന്ന അനാഥബാല്യങ്ങൾക്ക് മുന്നിൽ രാഷ്‌ട്രീയക്കാരും, സിനിമാക്കാരും നടത്തുന്ന ജന്മദിനാഘോഷങ്ങൾ നിരോധിച്ച് കർണാടക സർക്കാർ. ഡയറക്ടറേറ്റ് ഓഫ് ചൈൽഡ് പ്രൊട്ടക്ഷൻ പുറത്തിറക്കിയ സർക്കുലർ അനുസരിച്ച്, ഇത്തരം ആഘോഷങ്ങൾ ബാലമന്ദിരങ്ങളിൽ ജീവിക്കുന്ന കുട്ടികളിൽ മാനസികമായി പ്രതികൂല സ്വാധീനമാണ് ചെലുത്തുന്നതെന്ന് കണ്ടെത്തി.

ജന്മദിനാഘോഷങ്ങൾ ഈ കുട്ടികളുടെ മനസ്സിലും ഇത്തരം ആഘോഷങ്ങൾക്കായുള്ള ആഗ്രഹങ്ങൾ വളർത്തുന്നതായി ചൈൽഡ് റൈറ്റ്സ് ട്രസ്റ്റ് ഡയറക്ടർ നാഗസിംഹ ജി റാവു പറഞ്ഞു. ‘ ഇവ നിരോധിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഞങ്ങൾ സർക്കാർ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു, കാരണം മിക്ക കുട്ടികളും തങ്ങളുടെ ജന്മദിനത്തെക്കുറിച്ച് പോലും അറിയില്ലായിരുന്നുവെന്ന് പറഞ്ഞ് സങ്കടപ്പെടാറുണ്ട്.

ഓരോ കുട്ടിയുടെയും ജന്മദിനം ആഘോഷിക്കാൻ ബാലമന്ദിരങ്ങൾക്ക് ഫണ്ട് ലഭിക്കുന്നത് അസാധ്യമാണ്. ഇത് പലപ്പോഴും ബാല മനസ്സുകളെ വേദനിപ്പിക്കുന്നുവെന്നും, ”അദ്ദേഹം പറഞ്ഞു. ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സർക്കാർ ശിശു സംരക്ഷണ യൂണിറ്റുകളും സർക്കാർ -സ്വകാര്യ സംഘടനകൾ നടത്തുന്ന ചൈൽഡ് കെയർ ഹോമുകളും ഉൾപ്പെടെ ബാലമന്ദിരങ്ങളുടെ അധികൃതർക്കും സർക്കാർ പ്രത്യേകമായി നിർദ്ദേശം നൽകിയിട്ടുണ്ട്.

NEWS
Advertisment