/sathyam/media/post_attachments/GSEHT64PlEPC0jwFSJ5G.jpg)
ബെംഗളൂരു: 58 കാരന്‍റെ വയറ്റിൽ നിന്ന് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് 187 നാണയങ്ങൾ. കര്‍ണാടകയില്‍ മാനസികവൈകല്യമുള്ള അമ്പത്തിയെട്ടുകാരന്‍റെ ആമാശയത്തില്‍ നിന്നാണ് 187 നാണയങ്ങള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. ബഗല്‍കോട്ടിലെ ഹനഗല്‍ ശ്രീ കുമാരേശ്വര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്‍ററിലാണ് അപൂര്‍വമായ ശസ്ത്രക്രിയ നടന്നത്.
മാനസികവൈകല്യത്തിന് ചികിത്സയിലായിരുന്ന ദ്യാമപ്പ ഹരിജന്‍ നാണയങ്ങള്‍ വിഴുങ്ങുന്നത് കുടുംബാംഗങ്ങളുടെ ശ്രദ്ധയില്‍ പെട്ടിരുന്നില്ല. വയറുവേദനയും ഛര്‍ദ്ദിയുമായി ആശുപത്രിയിലെത്തിച്ച ദ്യാമപ്പയെ എക്‌സ്‌റേ, എന്‍ഡോസ്‌കോപ്പി തുടങ്ങിയ വിദഗ്ധപരിശോധനകള്‍ക്ക് വിധേയമാക്കിയതോടെയാണ് ആമാശയത്തിനുള്ളില്‍ നാണയങ്ങള്‍ കണ്ടെയതെന്ന് ശസ്ത്രക്രിയ നടത്തിയ സോക്ടര്‍ ഈശ്വര്‍ കലാബുര്‍ഗി പറഞ്ഞു.
രോഗി ആകെ 187 നാണയങ്ങൾ വിഴുങ്ങി. അഞ്ച് രൂപയുടെ 56 നാണയങ്ങള്‍, രണ്ട് രൂപയുടെ 51 നാണയങ്ങള്‍, 80 ഒറ്റരൂപ നാണയങ്ങള്‍ എന്നിവയാണ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. ഏകദേശം ആമാശയത്തിൽ നിന്നും നീക്കം ചെയ്തത് ഒന്നര കിലോഗ്രാമോളം നാണയങ്ങളാണ്. എപ്പോഴും വിശപ്പ് തോന്നുന്നതിനാലാണ് ധ്യാമപ്പ നാണയങ്ങൾ വിഴുങ്ങിയത്. ഏഴ് മാസത്തിനിടെയാണ് ഇത്രയും നാണയങ്ങൾ വിഴുങ്ങിയതെന്ന് ധ്യാമപ്പ ഡോക്ടർമാരോട് പറഞ്ഞു.
എസ് നിജലിംഗപ്പ മെഡിക്കൽ കോളജിലെ ഡോക്ടർ ഈശ്വർ കൽബുർഗി, സർജറി വിഭാഗത്തിലെ ഡോ പ്രകാശ് കട്ടിമണി, അനസ്‌തേഷ്യ വിദഗ്ധരായ ഡോ അർച്ചന, ഡോ രൂപാൽ ഹുലകുണ്ടെ എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്.രോഗിയുടെ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാരുടെ സംഘം അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us