"നിധി ലഭിക്കുന്നതിനായി ബലി"; പാതിവെന്ത നിലയിൽ 26 കാരിയായ യുവതിയുടെ മൃതദേഹം

New Update

publive-image

Advertisment

ബംഗളൂരു: കർണാടകയിൽ പകുതിവെന്ത നിലയിൽ യുവതിയുടെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. യുവതിയെ ബലി നൽകിയാതാകാം എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.കൊപ്പൽ ജില്ലയിൽ ഗബ്ബൂർ ഗ്രാമത്തിൽ ചൊവ്വാഴ്ചയാണ് സംഭവം. 26 കാരിയും ഒന്നര വയസുള്ള കുട്ടിയുടെ അമ്മയുമായ നേത്രാവതിയെയാണ് വീടിന് സമീപത്തായി പകുതിവെന്ത നിലയിൽ കണ്ടെത്തുന്നത്.

ആത്മഹത്യയ്ക്കുള്ള സാധ്യതകൾ തള്ളിക്കളഞ്ഞ പൊലീസ് കൊലപാതകമാണെന്ന നിഗമനത്തിലാണ് അന്വേഷണം നടത്തുന്നത്. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് മന്ത്രവാദത്തിനായി ഉപയോഗിച്ച് സാധനങ്ങൾ കണ്ടെടുത്തു. തിങ്കളാഴ്ച രാത്രി പൗർണമി നാളിൽ യുവതിയെ നിധി ലഭിക്കുന്നതിനായി ബലി നൽകിയതാകാം എന്നാണ് പൊലീസിന്‍റെ പ്രാഥമിക വിലയിരുത്തൽ. യുവതിയുടെ ബന്ധുക്കളുടേയും നാട്ടുകാരുടേയും മൊഴിയെടുത്ത കൊപ്പൽ പൊലീസ് അന്വേഷണം തുടരുകയാണ്.

Advertisment