മലയാളി വിദ്യാര്‍ത്ഥിയെ ബെംഗളൂരുവില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി

New Update

publive-image

ബെംഗളൂരു: മലയാളി വിദ്യാര്‍ത്ഥിയെ ബെംഗളൂരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എഎംസി കോളേജിലെ ഒന്നാം വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി നിതിനാണ് മരിച്ചത്. കത്തിക്കൊണ്ട് കഴുത്തറുത്ത നിലയിലാണ് നിതിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

Advertisment

കോഴിക്കോട് കൊയിലാണ്ടി സ്വദേശിയാണ് നിതിന്‍. ഡിസംബര്‍ ഒന്നിനായിരുന്നു നിതിനെ ബെംഗളൂരുവിലുള്ള കോളേജില്‍ ചേര്‍ത്തത്. കോളേജ് ഹോസ്റ്റലിലെ ടോയ്ലെറ്റിനുള്ളില്‍ വച്ച് കത്തി ഉപയോഗിച്ച് കഴുത്തറുത്ത് വിദ്യാര്‍ത്ഥി ജീവനൊടുക്കിയെന്നാണ് പോലീസ് പറയുന്നത്. മാതാപിതാക്കളില്‍ നിന്ന് അകന്ന് കഴിയുന്നതിന്റെ വിഷമം ആത്മഹത്യയില്‍ കലാശിച്ചുവെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം.

കോളേജില്‍ വരാന്‍ തുടങ്ങിയ ദിവസം മുതല്‍ നിതിന്‍ വളരെ അസ്വസ്ഥനായിരുന്നുവെന്ന് സഹപാഠികളും അദ്ധ്യാപകരും പറയുന്നു. ദുബായില്‍ കഴിയുന്ന മാതാപിതാക്കള്‍ ബന്ധം പിരിഞ്ഞിരുന്നു. ഇക്കാരണത്താല്‍ വിദ്യാര്‍ത്ഥി മാനസികമായി ഏറെ തളര്‍ന്നിരുന്നുവെന്നാണ് സഹപാഠികള്‍ നല്‍കുന്ന വിവരം

Advertisment