New Update
Advertisment
ബംഗളൂരു: പ്രണയത്തിന് അതിരുനിർണയിക്കാൻ പ്രയാസമാണ്. പലരുടെ പ്രകടനങ്ങൾ നമ്മുടെ ചിന്തകൾക്ക് പോലും പിടിനൽകാത്ത വിധം അസാധാരണമായി മാറാറുണ്ട്.
ഇവിടെ, ഭർത്താവിനോടുള്ള സ്നേഹം വിചിത്രമായി പ്രകടിപ്പിച്ച യുവതിയുടെ വിഡിയോ ആണ് വൈറലായത്. നെറ്റിയിൽ ഭർത്താവിന്റെ പേര് ടാറ്റു ചെയ്തതാണ് തന്റെ സ്നേഹം പ്രകടിപ്പിക്കുന്നത്.
ബംഗളൂരുവിലെ കിംഗ് മേക്കർ ടാറ്റൂ സ്റ്റുഡിയോയാണ് ഈ വൈറലായ വീഡിയോ ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്തത്. സതീഷ് എന്ന പേര് ടാറ്റൂ മെഷീൻ ഉപയോഗിച്ച് യുവതിയുടെ നെറ്റിയിൽ എഴുതി ചേർക്കുന്ന വിഡിയോ ഇതുവരെ 12.5 മില്യൺ പേരാണ് ഇൻസ്റ്റഗ്രാമിൽ കണ്ടത്.