മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടിക; കേരളത്തിൽ നിന്ന് ഇടംപിടിച്ചത് അഞ്ച് കലാലയങ്ങൾ

New Update

publive-image

Advertisment

ഡൽഹി: രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിങ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ടു. ഇന്ത്യന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസിനാണ് ഓവറോൾ വിഭാഗത്തില്‍ ഒന്നാം സ്ഥാനം. കേരളത്തിൽ നിന്ന് വിവിധ വിഭാഗങ്ങളിലായി ആകെ അഞ്ച് കോളേജുകളാണ് മുന്നിലെത്തിയത്.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റാണ് ഇക്കൂട്ടത്തിൽ അഭിമാനാർഹമായ നേട്ടം കൈവരിച്ചത്. ആര്‍കിടെക്ചര്‍ വിഭാഗത്തില്‍ രാജ്യത്ത് രണ്ടാം സ്ഥാനമാണ് എൻഐടി കാലിക്കറ്റിനുള്ളത്. മാനേജ്മെന്‍റ് വിഭാഗത്തില്‍ ഐഐഎം കോഴിക്കോട് നാലാം സ്ഥാനത്തെത്തി.

കോളേജുകളില്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിന് ഇരുപത്തിയഞ്ചാം സ്ഥാനം ലഭിച്ചു. മെഡിക്കല്‍ കോളേജുകളുടെ വിഭാഗത്തില്‍ ശ്രീചിത്തിര തിരുന്നാൾ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജിക്ക് 11ാം സ്ഥാനം ലഭിച്ചു. എഞ്ചിനീയറിങില്‍ എൻഐടി കോഴിക്കോടിന് 25ാം സ്ഥാനമാണ്. സർവകലാശാലകളില്‍ കേരള സർവകലാശാല 27ാം സ്ഥാനത്തും എംജി സർവകലാശാല 31ാം സ്ഥാനത്തുമാണ്.

NEWS
Advertisment