ഫ്യൂജിഫിലിം ഓണം ഓഫറുകള്‍ പ്രഖ്യാപിച്ചു

New Update

publive-image

കൊച്ചി: ഓണത്തോടനുബന്ധിച്ച് ഫ്യുജിഫിലിം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഉപഭോക്താക്കള്‍ക്കായി പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചു. ഫ്യൂജിഫിലിം എക്‌സ് ടി-4 ക്യാമറകള്‍ക്ക് 34000 രൂപയുടെ കിഴിവുണ്ട്. ഇതേ ക്യാമറയോടൊപ്പം മറ്റ് ലെന്‍സുകള്‍ കൂടി ഉള്‍പ്പെടുന്ന കോമ്പോക്ക് 42000 രൂപയുടെ കിഴിവുമുണ്ട്. നൂതനമായ രൂപകല്‍പനയും ഡിജിറ്റല്‍ റീപ്രൊഡക്ഷന്‍ ഗുണനിലവാരവുമുള്ള ഫ്യൂജിഫിലിമിന്റെ എക്സ് , ജിഎഫ്എക്സ് റേഞ്ച് മിറര്‍ലെസ് ക്യാമറകള്‍ ഉപഭോക്താക്കള്‍ക്ക് മികച്ച ഫോട്ടോഗ്രാഫി അനുഭവം നല്‍കും.

Advertisment

തിരഞ്ഞെടുത്ത പങ്കാളികളില്‍ നിന്നും പലിശ രഹിത ഫിനാന്‍സും പ്രോസസിങ്ങ് ചാര്‍ജില്ലാതെ ഇഎംഐ പദ്ധതികളും ലഭ്യമാണ്. പ്രത്യേക ഓഫറുകള്‍ ഈ മാസം 31 വരെയോ സ്റ്റോക്ക് തീരുന്നത് വരെയോ ലഭ്യമാണ്.

കേരളം ഫ്യൂജിഫിലിമിന് വളരെ പ്രധാനപ്പെട്ട വിപണിയാണെന്നു ഫ്യൂജിഫിലിം ഇന്ത്യ മാനേജിങ്ങ് ഡയരക്ടര്‍ കോജി വാഡ പറഞ്ഞു. ആകര്‍ഷകമായി കിഴിവുകള്‍ പ്രഖ്യാപിക്കുന്നതിലൂടെ ദക്ഷിണേന്ത്യയിലെ ഉത്സവകാലത്തിന് തുടക്കം കുറിക്കുക മാത്രമല്ല, മികച്ച ഉത്പന്നങ്ങള്‍ നല്‍കി ഉപഭോക്താക്കളോടുള്ള പ്രതിജ്ഞാബദ്ധത കൂടി തെളിയിക്കുകയാണ്. മിറര്‍ലെസ് ക്യാമറകള്‍ക്കും കിറ്റിലെ അനുബന്ധ ഉത്പന്നങ്ങള്‍ക്കും 42000 രൂപയുടെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുന്നതില്‍ തങ്ങള്‍ക്ക് ആഹ്ലാദമുണ്ടെന്ന് ഫ്യൂജിഫിലിം ഇലക്ട്രോണിക് ഇമേജിങ്ങ് ആന്റ് ഒപ്റ്റിക്കല്‍ ഡിവൈസസ് ഡിവിഷന്‍ ജനറല്‍ മാനേജര്‍ അരുണ്‍ ബാബു പറഞ്ഞു.

Advertisment