യുടിഐ വാല്യു ഓപര്‍ച്യൂണിറ്റീസ് ഫണ്ടിന്റെ ആസ്തികള്‍ 6,300 കോടി രൂപ കടന്നു

New Update

publive-image

Advertisment

കൊച്ചി: യുടിഐ വാല്യു ഓപര്‍ച്യൂണിറ്റീസ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 6,300 കോടി രൂപയിലെത്തിയതായി 2021 ജൂലൈ 31-ലെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. നാലര ലക്ഷത്തിലേറെ യൂണിറ്റ് ഉടമകളാണ് പദ്ധതിയിലുള്ളത്. പദ്ധതിയുടെ നിക്ഷേപത്തില്‍ എഴുപതു ശതമാനവും ലാര്‍ജ് കാപിലും ശേഷിക്കുന്നത് മിഡ്കാപ്, സ്മോള്‍ കാപ് എന്നിവയിലുമാണെന്നും ജൂലൈ 31-ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, എസ്ബിഐ, ടെക് മഹീന്ദ്ര, ഐടിസി, ജൂബിലന്റ് ഫൂഡ്വര്‍ക്ക്, എയ്ഷന്‍ മോട്ടോഴ്സ് എന്നിവയിലാണ് 47 ശതമാനം നിക്ഷേപവും. ദീര്‍ഘകാല മൂലധന നേട്ടം പ്രതീക്ഷിച്ച് ഓഹരികളില്‍ നിക്ഷേപിക്കുന്നവര്‍ക്ക് ഏറെ ഗുണകരമായ പദ്ധതിയാണിതെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Advertisment