റിട്ടയര്‍മെന്റ് വിഭാഗത്തില്‍ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സിന് 120 ശതമാനം വളര്‍ച്ച

New Update

publive-image

Advertisment

കൊച്ചി: പകര്‍ച്ചവ്യാധി കാലത്ത് സാമ്പത്തിക പ്ലാനിങ്ങിന്റെ പ്രാധാന്യം മനസിലാക്കി തന്ന 2021 സാമ്പത്തിക വര്‍ഷം ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് റിട്ടയര്‍മെന്റ് ഉല്‍പ്പന്ന വിഭാഗത്തില്‍ 120 ശതമാനം വളര്‍ച്ച കൈവരിച്ചു.

ചികിത്സയുമായി ബന്ധപ്പെട്ട ചെലവുകള്‍ കണക്കിലെടുക്കുമ്പോള്‍, ശാരീരികവും മാനസികവുമായ ക്ഷേമം പോലെ സാമ്പത്തിക ആരോഗ്യവും അത്യന്താപേക്ഷിതമാണെന്ന് കോവിഡ് -19 ആളുകളെ ഓര്‍മ്മിപ്പിക്കുന്നു. ഇതിന്റെ ഫലമായി, സാമ്പത്തികമായി സുരക്ഷിതരായിരിക്കാന്‍ ആളുകള്‍ക്കിടയില്‍ പ്രവണത വര്‍ദ്ധിച്ചു, പ്രത്യേകിച്ച് വിരമിക്കലിന് ശേഷം.

റിട്ടയര്‍മെന്റ് ആസൂത്രണം ചെയ്യുന്ന ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ കണക്കിലെടുത്ത്, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് നൂതനമായ ഒരു റിട്ടയര്‍മെന്റ് പരിഹാരമായി 'ഐസിഐസിഐ പ്രു ഗാരന്റീഡ് പെന്‍ഷന്‍ പ്ലാന്‍' അവതരിപ്പിച്ച് സ്ഥിരമായ വരുമാനം ഉറപ്പുനല്‍കുന്നു, ഇത് വ്യക്തികളെ സാമ്പത്തികമായി സ്വയംപര്യാപ്തമായ ഒരു റിട്ടയര്‍മെന്റ് ജീവിതം നയിക്കാന്‍ പ്രാപ്തരാക്കുന്നു. ഈ ഉല്‍പ്പന്നം വിരമിക്കല്‍ ആസൂത്രണം എളുപ്പമാക്കുകയും വ്യക്തികള്‍ക്ക്, അവര്‍ ആഗ്രഹിക്കുന്ന ആവൃത്തിയില്‍, അതായത് പ്രതിമാസം, ത്രൈമാസം, അര്‍ദ്ധവാര്‍ഷികം അല്ലെങ്കില്‍ വാര്‍ഷികമായി വരുമാനം ലഭിക്കുന്ന രീതി തിരഞ്ഞെടുക്കാനുള്ള അവസരം നല്‍കുകയും ചെയ്യുന്നു. ഈ സ്ഥിര വരുമാനം പോളിസി ഉടമയ്ക്ക് ജീവിത കാലം മുഴുവന്‍ തുടരും. വിപണിയിലെ വ്യതിചലനങ്ങള്‍ ബാധിക്കില്ല.

വരുമാന വര്‍ധനവും വാഗ്ദാനം ചെയ്യുന്നു. അഞ്ചാം വര്‍ഷം മുതല്‍ വരുമാനം ഇരട്ടിയാകും പതിനൊന്നാം വര്‍ഷം മുതല്‍ മൂന്നിരട്ടിയാകും. പോളിസി ഉടമയുടെ മരണ ശേഷം ഈ തുക നോമിനിക്ക് മടക്കി നല്‍കും. കമ്പനിയുടെ വിരമിക്കല്‍ ആസൂത്രണ ഉല്‍പ്പന്നങ്ങള്‍ 50 വയസ്സിന് മുകളിലുള്ള വ്യക്തികള്‍ക്കിടയില്‍ ഏറെ പ്രചാരമുള്ളതാണ്.

ആജീവിനാന്ത വരുമാനം ഉറപ്പു നല്‍കുന്ന കമ്പനിയുടെ നൂതനമായ ഐസിഐസിഐ പ്രൂ ഗാരന്റീഡ് പെന്‍ഷന്‍ പ്ലാനിനോടുള്ള ഉപഭോക്താക്കളുടെ പ്രതികരണത്തില്‍ സന്തോഷമുണ്ടെന്നും അഞ്ചാം വര്‍ഷത്തിനുശേഷം ഇരട്ടിയാകുന്ന വരുമാനവും പതിനൊന്നാം വര്‍ഷത്തിനുശേഷം മൂന്നിരട്ടിയുമാകുന്ന വരുമാനം ഇഷ്ടാനുസൃതമാക്കാനാകുമെന്നത് വര്‍ദ്ധിച്ചുവരുന്ന പണപ്പെരുപ്പവും മെഡിക്കല്‍ ചെലവുകളും പരിപാലിക്കാന്‍ കഴിയും, ഇത് വിരമിക്കല്‍ ആസൂത്രണം ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമാകുന്നുവെന്നും ഉപഭോക്തൃ കേന്ദ്രീകൃതമായ ഉല്‍പ്പന്നം 'വര്‍ഷത്തെ ഏറ്റവും മികച്ച ഉല്‍പ്പന്ന'-മായി തെരഞ്ഞെടുക്കപ്പെട്ടെന്നും ഉല്‍പ്പന്നത്തിന് വന്‍ സ്വീകരണം ലഭിച്ചത് തങ്ങളുടെ വാര്‍ഷിക ബിസിനസ് വളര്‍ച്ച 120 ശതമാനത്തിലെത്തിച്ചെന്നും മൊത്തം ബിസിനസ് സംഭാവന കണക്കിലെടുത്താല്‍ കേരളം നിര്‍ണായക വിപണിയാണെന്നും ഏറ്റവും മുന്നിലുള്ള 10 സംസ്ഥാനങ്ങളിലുണ്ടെന്നും ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ്, ചീഫ് ഡിസ്ട്രിബ്യൂഷന്‍ ഓഫീസര്‍ അമിത് പല്‍ത പറഞ്ഞു.

Advertisment