/sathyam/media/post_attachments/GhjjlF5X5iI0AaJ2jeLr.jpg)
അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ ഇലക്ട്രോണിക്സ് റീട്ടെയിൽ മേഖലയിൽ 50,000 യുവാക്കളെ ജോലിക്ക് സജ്ജരാക്കാൻ ലക്ഷ്യമിട്ടുള്ള ഒരു സി എസ് ആർ സംരംഭമായ 'സാംസങ് ഡി ഒ എസ് ടി ' (ഡിജിറ്റൽ &ഓഫ്‌ലൈൻ സ്കില്‍സ് ട്രെയിനിംഗ്) ആരംഭിക്കുമെന്ന് സാംസങ് ഇന്ത്യ ഇന്ന് പ്രഖ്യാപിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ സ്മാർട്ട്ഫോണ്‍, കൺസ്യൂമർ ഇലക്ട്രോണിക്സ് ബ്രാൻഡായ സാംസങ്, രാജ്യവ്യാപക നൈപുണ്യ പരിശീലന കേന്ദ്രങ്ങളിലൂടെ ഇന്ത്യയിലെ പ്രമുഖ നൈപുണ്യ വികസന സംഘടനയായ നാഷണൽ സ്കിൽ ഡെവലപ്മെന്‍റ് കോർപ്പറേഷനുമായി (എൻ എസ് ഡി സി) പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
• ആദ്യ ഘട്ടത്തില്‍ പങ്കെടുക്കുന്ന 2,500 പേര്‍ക്ക് ഒരു പൈലറ്റ് ലോഞ്ച് ചെയ്യാന്‍ എൻ എസ് ഡി സിയുമായി പങ്കാളിത്തം
• സ്കൂള്‍ തലം പാസ്സായവരെ ഇന്ത്യയിലെ 120 സൈറ്റുകളില്‍ പരിശീലിപ്പിക്കും, സാംസങ് റീട്ടെയില്‍ ഔട്ട്‍ലെറ്റുകളില്‍ ശമ്പളത്തോടെ ഓണ്‍-ദ-ജോബ് ട്രെയിനിംഗ്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us