/sathyam/media/post_attachments/RlYQ4kF5cyk9jGTFsU25.png)
കൊച്ചി: വേരിയബിൾ റിവേഴ്സ് റിപോ നിരക്ക് (വി ആർ ആർ ആർ) സംബന്ധിച്ച റിസർവ്വ് ബാങ്കിന്റെ തീരുമാനങ്ങളും ഇതേ തുടർന്ന് ബാങ്കിങ് സംവിധാനത്തിലെ പണ ലഭ്യതയിലുണ്ടാകുന്ന മാറ്റവും യുടിഐ അൾട്രാ ഷോർട്ട് ടേം പദ്ധതിയിലെ നിക്ഷേപത്തെ മികച്ച അവസരമാക്കി മാറ്റിയേക്കും.
മൂന്നു മുതൽ ആറു മാസം വരെയുള്ള കാലയളവിൽ നിക്ഷേപിച്ച് ന്യായമായ വരുമാനം നേടാൻ അവസരമൊരുക്കുന്ന പദ്ധതിയാണ് യുടിഐ അൾട്രാ ഷോർട്ട് ടേം പദ്ധതി. ഡെറ്റ്, മണി പദ്ധതികളിൽ വൈവിധ്യപൂർണ്ണമായി നിക്ഷേപിക്കുകയും ഉയർന്ന ലിക്വിഡിറ്റി നല്കുകയും ചെയ്യുന്നതും ഇതിന്റെ സവിശേഷതയാണ്.
വി ആർ ആർ ആറിനു കീഴിലുള്ള തുകയിൽ ആഗസ്റ്റ് 13 മുതൽ ഘട്ടം ഘട്ടമായി നാലു ലക്ഷം കോടി രൂപയുടെ വർദ്ധനവു വരുത്താനാണ് റിസർവ്വ് ബാങ്ക് ഗവർണർ തീരുമാനിച്ചിട്ടുള്ളത്.