ക്വസ്റ്റിന്റെ സഹ സ്ഥാപകരും മാനേജ്മെന്റ് ടീമും കൈവശം വെച്ചിരുന്ന ഷെയറുകളുടെ ഒരു ഭാഗം വാങ്ങുന്ന പ്രക്രിയ നിക്ഷേപകര്‍ പൂര്‍ത്തിയാക്കി. നിലവിലെ നിക്ഷേപകരായ ബെയ്ന്‍ ക്യാപിറ്റല്‍, അഡ്വെന്റ്, ജി.ഐ.സി എന്നിവര്‍ തുടര്‍ന്നും നിക്ഷേപം നടത്തി. ഒ3 ക്യാപിറ്റല്‍ ആയിരുന്നു ഇടപാടുകളുടെ ഏക സാമ്പത്തിക ഉപദേഷ്ടാവ്.
കൊവിഡ് മഹാമാരിക്ക് ശേഷം വ്യവസായങ്ങള്‍ ഡിജിറ്റല്‍ മേഖലയിലേക്ക് മാറുകയാണ്. മുന്‍നിരയിലെത്താനും സോഫ്റ്റ് വെയര്‍ പ്രൊഡക്ട് എന്‍ജിനിയറിങ്ങില്‍ നിന്നു നേട്ടം കൊയ്യാനും സംരംഭങ്ങള്‍ വലിയ തോതില്‍ നിക്ഷേപം നടത്തുകയാണ്. നൂതന ഉല്‍പന്നങ്ങള്‍ നിര്‍മ്മിച്ചും വിപണിയില്‍ പുതിയ അവസരങ്ങള്‍ തുറന്നും കാര്യക്ഷമത വര്‍ധിപ്പിച്ചും സംരംഭങ്ങള്‍ നേരിടുന്ന കടുത്ത പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുകയാണ് ക്വസ്റ്റ്. പരിമിതികളില്ലാതെ വളരാനും പഠിക്കാനും വൈദഗ്ധ്യം വര്‍ധിപ്പിക്കാനും കൂട്ടായി പ്രതീക്ഷകള്‍ നിറവേറ്റാനും മികച്ച വളര്‍ച്ച നേടാനും അവസരമൊരുക്കുകയാണ് കമ്പനി.