/sathyam/media/post_attachments/Xk2NLc1IRtifa7QOXuno.jpg)
കൊച്ചി: എച്ച്ഡിഎഫ്സി മള്‍ട്ടി അസറ്റ് ഫണ്ട് ഒരു വര്‍ഷത്തിനിടെ 29.38 ശതമാനം നേട്ടം നല്‍കിയതായി 2021 ജൂലൈ 31ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. അടിസ്ഥാന സൂചിക 25.02 ശതമാനം നേട്ടമുണ്ടാക്കിയ സ്ഥാനത്താണിത്. ഒരു ഫണ്ടിലൂടെ മൂന്ന് ആസ്തി വിഭാഗങ്ങളില്‍ നിക്ഷേപിക്കുന്ന നേട്ടം നല്‍കുന്നതാണ് എച്ച്ഡിഎഫ്സി മള്‍ട്ടി അസറ്റ് ഫണ്ട്.
പദ്ധതിയുടെ ആകെ നിക്ഷേപത്തിന്‍റെ പത്തു മുതല്‍30 ശതമാനം വരെ കടപത്രങ്ങളിലും പത്തു മുതല്‍ 30 ശതമാനം വരെ സ്വര്‍ണ അനുബന്ധ പദ്ധതികളിലും നിക്ഷേപിക്കുന്ന രീതിയാണ് പിന്തുടരുന്നത്. 2021 ജൂലൈ 31-ലെ കണക്കു പ്രകാരം പദ്ധതിയുടെ ഓഹരി നിക്ഷേപങ്ങളില്‍ 70 ശതമാനവും ലാര്‍ജ് കാപ് മേഖലയിലാണ്.
കോവിഡാനന്തര കാലത്ത് ഇന്ത്യയിലെ നിക്ഷേപര്‍ക്ക് ഓഹരി ഒരു ആസ്തി മേഖലയെന്ന രീതിയില്‍ വലിയ അവസരങ്ങളായിരിക്കും ലഭ്യമാക്കുകയെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ എച്ച്സിഎഫ്സി അസറ്റ് മാനേജുമെന്‍റ് കമ്പനി സീനിയര്‍ ഫണ്ട് മാനേജര്‍ അമിത് ഗനാത്ര ചൂണ്ടിക്കാട്ടി. ഇതേ സമയം മൂന്നാം തരംഗ സാധ്യത, തിരിച്ചു വരവിന്‍റെ സ്ഥിരത, ഉയര്‍ന്ന പണപ്പെരുപ്പിനുള്ള സാധ്യത തുടങ്ങിയ അനിശ്ചിതത്വങ്ങളുമുണ്ട്. ഓഹരികളിലെ പങ്കാളിത്തം മാത്രമാകാതെ ആസ്തി വകയിരുത്തുന്നതിനുള്ള നീക്കങ്ങള്‍ നിക്ഷേപകര്‍ പരിഗണിക്കണം. കടപത്ര, സ്വര്‍ണ ആസ്തികള്‍ പരിഗണിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.