ഗോദ്റെജ് ഇന്‍റീരിയോയുടെ ഓണ്‍ലൈന്‍ വില്‍പനയില്‍ 43 ശതമാനം വര്‍ധന

New Update

publive-image

Advertisment

കൊച്ചി: ഗോദ്റെജ് ഇന്‍റീരിയോയുടെ 2021 ജൂലൈ വരെയുള്ള ഓണ്‍ലൈന്‍ വില്‍പനയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 43 ശതമാനം വര്‍ധനവു രേഖപ്പെടുത്തി. കമ്പനിയുടെ ദക്ഷിണേന്ത്യയില്‍ നിന്നുള്ള വരുമാനത്തില്‍ 29 ശതമാനവും ഓണ്‍ലൈന്‍ വില്‍പനയിലൂടെയായിരുന്നു എന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഇന്ത്യയില്‍ കോവിഡ് വ്യാപനം ഉണ്ടായതിനു ശേഷം ഏറ്റവും കൂടുതല്‍ വില്‍പനയുണ്ടായത് ഹോം സ്റ്റോറേജ് വിഭാഗത്തിലാണെന്നും ഗോദ്റെജ് ഇന്‍റീരിയോ വെളിപ്പെടുത്തി. നേരിട്ട് ഉപഭോക്താക്കളിലേക്കുള്ള വിഭാഗത്തിലെ ഓണ്‍ലൈന്‍ വില്‍പനയില്‍ നടപ്പു സാമ്പത്തിക വര്‍ഷം 40 ശതമാനം വര്‍ധനവും തുടര്‍ന്നുള്ള രണ്ടു വര്‍ഷങ്ങളില്‍ 30 ശതമാനം വളര്‍ച്ചയും ലക്ഷ്യമിടുന്നതായും കമ്പനി വ്യക്തമാക്കി.

ഫര്‍ണീച്ചര്‍ റീട്ടെയില്‍ വിഭാഗത്തിലെ ആഗോള പ്രവണതകള്‍ക്ക് അനുസൃതമായി ഗോദ്റെജ് ഇന്‍റീരിയോയും സുപ്രധാന ഡിജിറ്റല്‍ സാങ്കേതികവിദ്യകളില്‍ വന്‍ നിക്ഷേപമാണു നടത്തുന്നത്. പല ടീം അംഗങ്ങളും വീട്ടില്‍ നിന്നു ജോലി ചെയ്യുന്ന സാഹചര്യത്തില്‍ പ്രക്രിയകള്‍ ഓട്ടോമേറ്റഡ് ആക്കുന്നതിനായി റോബോട്ടിക് പ്രോസസ്സ് ഓട്ടോമേഷന്‍ അവതരിപ്പിച്ചിട്ടുമുണ്ട്.

മഹാമാരിയെ തുടര്‍ന്ന് ബ്രാന്‍ഡുകള്‍ക്ക് തങ്ങളുടെ ഓണ്‍ലൈന്‍ ഷോപ്പിങ് അനുഭവങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തേണ്ടി വന്നിട്ടുണ്ടെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച ഗോദ്റെജ് ഇന്‍റീരിയോ ബി2സി സീനിയര്‍ വൈസ് പ്രസിഡന്‍റ് സുബോധ് മേത്ത ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ ഗോദ്റെജ് ഇന്‍റീരിയോ തങ്ങളുടെ ഡിജിറ്റല്‍, റീട്ടെയില്‍ സ്റ്റോറുകളുടെ സേവനങ്ങള്‍ സംയോജിപ്പിച്ച് ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവം നല്‍കുകയാണ്. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായി തീരുമാനമെടുക്കാനാവും വിധം ഡിജിറ്റല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിതരണം ചെയ്യുന്ന മേഖലകള്‍ 2,000 എന്നതില്‍ നിന്ന് 5,000 പിന്‍ കോഡുകളിലേക്കു വ്യാപിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Advertisment