30 ദിവസം വരെ സാധങ്ങൾ കേടു കൂടാതെ സൂക്ഷിക്കാൻ പുതിയ റഫ്രിജറേറ്ററുകളുമായി ഗോദ്റെജ് അപ്ലയന്സസ്

New Update

publive-image

കൊച്ചി: ഗോദ്റെജ് അപ്ലയന്സസ് ഗോദ്റെജ് ഇയോണ് വലോർ, ഗോദ്റെജ് ഇയോണ് ആല്ഫ എന്നീ പുതിയ ആധുനീക ഫ്രോസ്റ്റ് ഫ്രീ റഫ്രിജറേറ്റർ ശ്രേണികൾ അവതരിപ്പിച്ചു. സുരക്ഷാ നടപടികളുടെ ഭാഗമായി ഉപഭോക്താക്കൾ ഇപ്പോൾ കടകളിലേക്കുള്ള തുടർച്ചയായ യാത്രകൾ ഒഴിവാക്കുന്നതിനാൽ പഴങ്ങളും പച്ചക്കറികളും കൂടുതൽ കാലം പുതുമയോടെ സൂക്ഷിക്കേണ്ട ആവശ്യം ഉയരുന്നുണ്ട്. പുതിയ ഗോദ്റെജ് ഇയോണ് വലോർ, ആല്ഫ റഫ്രിജറേറ്ററുകൾ പുതിയ കൂൾ ബാലൻസ് സാങ്കേതികവിദ്യയുടെ പിൻബലത്തിൽ 30 ദിവസം വരെ പുതുമയും 60 ശതമാനം വരെ കൂടുതൽ സൂക്ഷിച്ചു വെക്കലും സാധ്യമാക്കുന്നുണ്ട്.

Advertisment

ഉയർന്ന മൂല്യവും നിരവധി സവിശേഷതകളും ഉൾക്കൊള്ളിച്ചതാണ് ഗോദ്റെജ് ഇയോണ് വലോറും ആല്ഫയും. ഇയോണ് വലോറിന്റെ മൾട്ടി ഇൻവെർട്ടർ സാങ്കേതികവിദ്യ കൂടുതൽ ഫലപ്രദമായ കൂളിങ് നല്കുന്നു. കാലാവസ്ഥയ്ക്ക് അനുസരിച്ച് കൂളിങ് സ്വയം ക്രമീകരിക്കാനുള്ള സെന്സിങ് സാങ്കേതികവിദ്യയും ഇതിലുണ്ട്. മോയിസ്ചർ നിയന്ത്രണ സാങ്കേതികവിദ്യ, കണ്വര്ട്ടബിള് ഫ്രീസർ സാങ്കേതികവിദ്യ തുടങ്ങിയവയും മറ്റു സവിശേഷതകളിൽ ഉൾപ്പെടുന്നു.

വേഗത്തിൽ മോശമാകുന്ന വസ്തുക്കൾ കൂടുതൽ കാലം ശേഖരിച്ചു വെക്കുന്ന വിധത്തിൽ ഇപ്പോൾ ഉപഭോക്താക്കളുടെ ശീലങ്ങളിൽ മാറ്റം വന്നിട്ടുണ്ടെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച ഗോദ്റെജ് അപ്ലയന്സസ് ബിസിനസ് മേധാവിയും എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ കമൽ നന്ദി പറഞ്ഞു. ശേഖരിച്ചു വെക്കൽ, രൂപഭംഗി, സൗകര്യ പ്രദമായ സൂക്ഷിച്ചു വെക്കൽ തുടങ്ങിയവയ്ക്കെല്ലാം ഗുണകരമായതാണ് ഗോദ്റെജിന്ഡറെ പുതിയ ഇയോണ് വലോർ , ആല്ഫ ശ്രേണികളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

244 ലിറ്റർ , 265 ലിറ്റര്, 294 ലിറ്റര് ശേഷികളില് 34,700 രൂപ മുതലാണ് പുതിയ ഇയോണ് വലോര് ലഭ്യമായിട്ടുള്ളത്. ആല്ഫ 234 ലിറ്റര്, 253 ലിറ്റര് ശേഷികളില് 30,200 രൂപ മുതലും ലഭ്യമാണ്.

Advertisment